ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ പൂർത്തിയാകുന്നതോടെ 500 വർഷക്കാലത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്തമാസം 22 മുതൽ ശ്രീരാമൻ ജന്മസ്ഥാനത്ത് ഉണ്ടാകും. എല്ലാറ്റിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
500 വർഷം നീണ്ട കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു. ജനുവരി 22 മുതൽ ഭഗവാൻ ശ്രീരാമൻ ജന്മസ്ഥാനത്ത് ഉണ്ടാകും. ഭഗവാന്റെ വരവിന് മുൻപായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിൽ ചില പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. അയോദ്ധ്യയെ ലോകത്തെ തന്നെ ഏറ്റവും മനോഹരമായ നഗരം ആക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയ്ക്ക് അയോദ്ധ്യ നഗരം വൻ സ്വീകരണം ആണ് നൽകിയത്. പുതിയ ഇന്ത്യയിലെ പുതിയ അയോദ്ധ്യയെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല്, ആറ്, എട്ട് വരി പാതകളാൽ ബന്ധിക്കപ്പെട്ട നഗരമാണ് അയോദ്ധ്യ. ഈ വികസനം യാഥാർത്ഥ്യമാക്കിയത് പ്രധാനമന്ത്രിയാണ്. അയോദ്ധ്യയിലെ നവീകരിച്ച റെയിൽവേ സ്റ്റേഷൻ, വന്ദേഭാരത് തീവണ്ടികൾ, 2 അമൃത് ഭാരത് തീവണ്ടികൾ എന്നിവയും ഉദ്ഘാടനം ചെയ്തു. ഇതാണ് അയോദ്ധ്യ. വികസന പ്രവർത്തനങ്ങളിലൂടെ പ്രധാനമന്ത്രി വീണ്ടും റെക്കോർഡ് ഇട്ടു. ഏറ്റവും കൂടുതൽ തവണ അയോദ്ധ്യ സന്ദർശിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. വിമാനത്താവളത്തിന് മഹർഷി വാൽമീകി എന്ന പേര് നൽകിയത് ഇന്ത്യയുടെ പാരമ്പര്യം ഉയർത്തിപ്പിക്കുന്നതാണെന്നും യോഗി പറഞ്ഞു.
Discussion about this post