കോപെന്‍ഹേഗന്‍: ഡെന്മാര്ക്ക് തലസ്ഥാനമായ കോപ്പന്ഹേഗനിലുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സെമിനാറിനോടനുബന്ധിച്ചുള്ള ചര്‍ച്ചക്കിടെയാണ് ആയുധധാരികള്‍ ആക്രമണം നടത്തിയ്ത . വെടിവെയ്പ്പില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.
വിവാദ കാര്ട്ടൂണിസ്റായ ലാര്‍സ് വില്കസ് പങ്കെടുത്ത പരിപാടിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മുമ്പ് , പ്രവാചകനെ നിന്ദിച്ച് ചിത്രങ്ങള്‍ വരച്ചതിനെ തുടര്‍ന്ന് വില്കസിനു വധഭീഷണി നിലനിന്നിരുന്നു. 2010 മുതല്‍ ഇയാള്‍ക്ക് സ്വീഡന് പോലിസ് സ്ഥിരമായി സംരക്ഷണം നല്കി വരികയായിരുന്നു. സംഭവം തീവ്രവാദി ആക്രമണമാണന്ന് ഡാനീഷ് പ്രധാനമന്ത്രി ഹീല്ലി തോര്‍ണിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post