ടോക്കിയോ:പടിഞ്ഞാറന്‍ ജപ്പാനില്‍ ഭൂചലനം. തിങ്കളാഴ്ച ഉണ്ടായ ഭൂചലനത്തിന് റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. അതേത്തുടര്‍ന്ന് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
സുനാമി മുന്നറിയിപ്പിനെത്തുടര്‍ന്ന് 5 മീറ്റര്‍ വരെ തിരമാലകള്‍ ഉണ്ടാകുമെന്നാണ് വിവരം. തീരപ്രദേശങ്ങള്‍ വിട്ട് കെട്ടിടങ്ങളുടെ മുകളിലേക്കോ ഉയര്‍ന്ന സ്ഥലത്തേക്കോ മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് .ഇഷികാവയിലെ വാജിമ സിറ്റി തീരത്ത് 1 മീറ്ററിലധികം ഉയരമുള്ള തിരമാലകള് ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
പടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ ഇഷികാവ, നിഗറ്റ, ടോയാമ പ്രിഫെക്ചറുകളില്‍ സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.ഭൂകമ്പം ഇഷികാവയിലും സമീപത്തുള്ള പ്രവിശ്യകളിലും ഉണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു.തലസ്ഥാനമായ ടോക്കിയോയിലും കാന്റോ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ .
കഴിഞ്ഞ ദിവസങ്ങളില്‍ ജപ്പാന്റെ തീരത്ത് ആശങ്ക വിതച്ച് റിക്ടര്‍ സ്‌കെയിലില്‍ 6.5, 5.0 തീവ്രതയുള്ള രണ്ട് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആദ്യ ഭൂചലനം ഉച്ചകഴിഞ്ഞ് 2:45 ന് ആണ് അനുഭവപ്പെട്ടത്. കുരില്‍ ദ്വീപുകളുടെ തെക്കുകിഴക്കന്‍ തീരത്താണ് പ്രഭവകേന്ദ്രം. പിന്നാലെ 3:07 ന് 5.0 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തില്‍ ഒന്നിലധികം ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Discussion about this post