ന്യൂഡൽഹി: സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങളുടെ പ്രവർത്തന ദൈർഘ്യം വർദ്ധിപ്പിക്കാനുള്ള ആലോചനയുമായി വ്യോമസേന. 20 വർഷമോ അധിലധികമോ ആയി വർദ്ധിപ്പിക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 20 വർഷക്കാലമായി സുഖോയ് വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഇത് ഇനിയും വർദ്ധിപ്പിക്കാനാണ് നിലവിലെ നീക്കം. അത്രയും കാലം വിമാനത്തിന്റെ മികവ് നിലനിൽക്കുമോയെന്നകാര്യം പരിശോധിക്കേണ്ടതുണ്ട്. ഇതിനായി നിരവധി പരീക്ഷണങ്ങൾ നടത്താനാണ് തീരുമാനം.
നിലവിൽ 260 ഓളം സുഖോയ് 30 വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമായിട്ടുള്ളത്. ഇവയുടെ സേവനം 2045 വരെ പ്രയോജനപ്പെടുത്തണമെന്നാണ് വ്യോമസേന കരുതുന്നത്. ഇതിനായി വിമാനങ്ങളിൽ ചില നവീകരണങ്ങൾ നടത്താനും തീരുമാനം ആയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
ആകാശ നിരീക്ഷണം ശക്തമാക്കുന്നതിന് വേണ്ടി പുതിയ വിരൂപാകാശ റഡാറുകൾ വ്യോമസേന നിർമ്മിക്കുന്നുണ്ട്. ഇവ സുഖോയ് 30 വിമാനങ്ങളിൽ പ്രവർത്തിപ്പിക്കാമെന്നാണ് വിലയിരുത്തൽ.
Discussion about this post