ന്യൂഡൽഹി: ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സമഗ്ര പഠനം ലക്ഷ്യമിട്ട് കുതിർച്ചുയർന്ന എക്സ്‌പോസാറ്റ് ദൗത്യത്തിന് പിന്നാലെ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
‘2024ന്റെ ആദ്യ ദിനത്തിൽ തന്നെ അറിവ് തേടാനായി പ്രപഞ്ചത്തെ പ്രകാശിതമാക്കി നിങ്ങളുടെ ഇച്ഛാശക്തി ഞങ്ങളുടെ അഭിമാനമാണെന്ന് നിങ്ങൾ വീണ്ടും തെളിയിച്ചു’- അമിത് ഷാ തന്റെ ട്വിറ്ററിൽ കുറിച്ചു. ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും പഠനം ലക്ഷ്യമിട്ടുകൊണ്ടുള്ള എക്സ്‌പോസാറ്റ് ഉപഗ്രഹത്തിന്റെ ചരിത്രവിജയത്തിൽ നമ്മുടെ ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ.
രാവിലെ 9.10 ഓടെ പോളാരി മീറ്റർ ഉപഗ്രഹമെന്ന എക്സ്‌പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഏഴ് വർഷത്തോളമെടുത്താണ് ഐഎസ്ആർഒ എക്സ്‌പോസാറ്റ് നിർമിച്ചത്. ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണമാണ് ഇന്ന് നടന്നത്. എക്സ്-റേ ധ്രുവീകരണത്തിന്റെ അളവ് മനസ്സിലാക്കുന്നതിനുള്‍പ്പെടെ ജ്യോതിശാസ്ത്ര രംഗത്ത് വിദൂര ഗ്രഹങ്ങളെ കുറച്ച് പഠിക്കുന്നതിന് നിര്‍ണായകമായ ചുവടുവയ്പാണ് ഇന്ത്യ ഈ പുതുവത്സര ദിനത്തിൽ നടത്തിയത്. ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്‌സ്‌പോസാറ്റിനെ പിഎസ്എല്‍വി എത്തിക്കുക.
Discussion about this post