ലക്‌നൗ: പുതുവത്സര ദിനത്തിൽ വിദ്യാർത്ഥികളോട് സംവദിച്ചും അവരെ ആശിർവദിച്ചും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരക്‌നാഥ് ക്ഷേത്രത്തിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹം അവിടെയെത്തിയ വിദ്യാർത്ഥികൾക്കൊപ്പം സമയം ചിലവിട്ടത്. കുട്ടികൾക്ക് അദ്ദേഹം പുതുവത്സരാശംസകളും നേർന്നു.
രാവിലെയാണ് അദ്ദേഹം പ്രാർത്ഥിക്കാൻ ക്ഷേത്രത്തിൽ എത്തിയത്. ആ സമയം വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളും അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടയുടൻ വിദ്യാർത്ഥികൾ കാലിൽ വീണ് നമസ്‌കരിച്ചു. എല്ലാവർക്കും അദ്ദേഹം പുതുവർഷം ആശംസിയ്ക്കുകയും നല്ല ഭാവിയുണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. വിദ്യാർത്ഥികളോട് പഠനത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. കൂട്ടത്തിൽ ഒരു കുട്ടിയുടെ ജന്മദിനം ആയിരുന്നു ഇന്ന്. കുട്ടിയ്ക്ക് യോഗി പിറന്നാൾ ആശംസകളും നേർന്നു.
നിലവിൽ കനത്ത മഞ്ഞാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇത് അവഗണിച്ചാണ് യോഗിയുടെ ക്ഷേത്ര ദർശനം. ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം പ്രാർത്ഥിച്ച ശേഷം ഹവാൻ പൂജയും നടത്തി. ഇതിന് പുറമേ രുദ്രാഭിഷേകവും നടത്തി. ക്ഷേത്രത്തിൽ പരിസരത്തുവച്ച് പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Discussion about this post