തിരുവനന്തപുരം : കെ-ഫോൺ പദ്ധതിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ-ഫോൺ പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് പിണറായി വ്യക്തമാക്കി. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോൺ പദ്ധതി ആരംഭിച്ചത്. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കെ-ഫോൺ പദ്ധതി നാട്ടിൽ ശക്തിപ്പെട്ടു കഴിഞ്ഞെന്നും പൊതുസ്ഥലങ്ങളിൽ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി നടപ്പാക്കിവരികയാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ-ഫൈ പദ്ധതിയ്ക്കായി നിലവിൽ 2,000 ത്തിലധികം ഹോട്ട്‌സ്‌പോട്ടുകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്റർനെറ്റ് എന്ന ജനങ്ങളുടെ അവകാശം ഉറപ്പുവരുത്താൻ പല തലങ്ങളിലുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
900ത്തോളം സേവനങ്ങൾ ഓൺലൈനാക്കി. എം-സേവനം എന്ന പേരിൽ പ്രത്യേക ആപ്പ് പുറത്തിറക്കി. സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റത്തെ ജനോപകാരപ്രദമായി ഉപയോഗിക്കാൻ നമുക്ക് നല്ലരീതിയിൽ കഴിഞ്ഞു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post