ലക്‌നൗ: രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇസ്ലാമിക വിശ്വാസികൾ സനാതനധർമ്മത്തിലേക്ക് മടങ്ങിയെത്തുന്നു. ഒരു കുടുംബത്തിലെ ഒൻപത് പേരാണ് ഹിന്ദു മതം സ്വീകരിച്ചത്. ഭദോഹി ജില്ലയിലെ ചൗരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന ചേദിയും കുടുംബവുമാണ് സനാതനധർമ്മത്തിലേക്ക് മടങ്ങിയെത്തിയത്.
വിന്ദ്യാചൽ ക്ഷേത്രത്തിൽ ആയിരുന്നു മതപരിവർത്തന ചടങ്ങുകൾ. ഹിന്ദു നേതാക്കളും ആചാര്യന്മാരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങുകൾ പൂർത്തിയാതിന് പിന്നാലെ ഒൻപത് പേരും ഹിന്ദു നാമങ്ങൾ സ്വീകരിച്ചു. ക്ഷേത്ര ദർശനവും പൂർത്തിയാക്കിയ ശേഷം ആയിരുന്നു ഇവർ വീടുകളിലേക്ക് മടങ്ങിയത്. വർഷങ്ങളായി കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കി നൽകിയതിൽ എല്ലാവർക്കും ഇവർ നന്ദി പറഞ്ഞു. സനാതനധർമ്മത്തിന്റെ മൂല്യങ്ങളിൽ ആകൃഷ്ടരായാണ് കുടുംബാംഗങ്ങൾ ഇസ്ലാം മതം ഉപേക്ഷിച്ചത്.
ഇസ്ലാം മതത്തിൽ ജനിച്ചുവെങ്കിലും ഹിന്ദു വിശ്വാസങ്ങളാണ് പിന്തുടർന്നിരുന്നത് എന്ന് ചേദി പറയുന്നു. അഞ്ച് മക്കളാണ് തനിക്കുള്ളത്. ഇവരെ ഹിന്ദു ആചാര പ്രകാരം ആണ് വളർത്തിയത്. ഇവരുടെ മക്കൾ വളരുന്നതും ഇതേ രീതിയിലാണ്. ഹിന്ദു ആചാരങ്ങൾ പാലിക്കുമ്പോൾ വീണ്ടും മറ്റൊരു മതത്തിൽ തുടരേണ്ടത് അനിവാര്യമായി തോന്നുന്നില്ല. ഇതേ തുടർന്നാണ് സനാതനധർമ്മത്തിലേക്ക് തന്നെ മടങ്ങിയത്.
ഉദ്ഘാടനം കഴിഞ്ഞാൽ അയോദ്ധ്യയിലേക്ക് ഉറപ്പായും പോകും. പ്രാർത്ഥിക്കും. ഇന്ത്യ ഒരു സ്വതന്ത്ര്യ രാജ്യമാണ്. എവിടേയ്ക്ക് വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യം രാജ്യത്ത് ഉണ്ട്. സനാതനധർമ്മത്തിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post