കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ലിയുടെ വ്യാജ സിഡികള്‍ ബെംഗളൂരുവില്‍ സജീവം. നിറഞ്ഞ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് വ്യാജ സിഡി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയ്ക്കും കേരളാ സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് റീലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലുമുള്ളത്. കഴിഞ്ഞകൊല്ലത്തെ ഏറ്റവും വലിയ ഹിറ്റായ നിവിന്‍ പോളിയുടെ പ്രേമം മികച്ച വിജയം നേടുന്നതിനിടെ വ്യാജ സീഡി പുറത്തിറങ്ങിയത് സിനിമാലോകത്തെ പിടിച്ചുകുലുക്കിയിരുന്നു.
സംഭവത്തില്‍ മലയാള സിനിമാപ്രവര്‍ത്തകര്‍ മുഴുവന്‍ രംഗത്തിറങ്ങുകയും മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തിട്ടും അന്വേഷണം കൃത്യമായ സ്രോതസുകളിലെത്താതെ അവസാനിക്കുകയായിരുന്നു.
Discussion about this post