റായ്പൂർ: ഛത്തീസ്ഗഡിൽ ഈ മാസം 22 ന് ഡ്രൈ ഡേ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ചാണ് ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചത്. മാദ്ധ്യമങ്ങളോട് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി ആണ് ഇക്കാര്യം അറിയിച്ചത്.
ഐതിഹ്യം അനുസരിച്ച് ഭഗവാൻ ശ്രീരാമന്റെ മാതാവിന്റെയും പൂർവ്വികരുടെയും ഗൃഹം ഛത്തീസ്ഗഡിലെ ചാന്ദ്ഖുരിയാണ്. അതുകൊണ്ടുതന്നെ ഛത്തീസ്ഗഡ് ജനതയെ സംബന്ധിച്ചിടത്തോളം രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ഏറെ നിർണായകമാണ്. ആ ദിനം ഏവരും ഏറെ സന്തോഷം നൽകും. പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഏവരും വീടുകളിൽ രാമദീപം തെളിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ നിർവ്വഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരിപാടികൾ ജനുവരി 16 മുതൽ ആരംഭിക്കും. വിവിധ തരത്തിലുള്ള വിശേഷാൽ പൂജകളും അന്നേ ദിനം മുതൽ ആരംഭിക്കും. 1008 ഹുണ്ടി മഹായാഗം സംഘടിപ്പിക്കും. ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നൽകും. പരിപാടികൾക്കായുള്ള എല്ലാ ഒരുക്കങ്ങളും ഏറെക്കുറേ അയോദ്ധ്യയിൽ പൂർത്തിയായിട്ടുണ്ട്.
Discussion about this post