ന്യൂഡൽഹി: ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് പാർട്ടി (ടിഎംസി) നേതാവ് മഹുവ മൊയ്ത്രയുടെ ഹർജിയിൽ വിശദീകരണം തേടി സുപ്രീം കോടതി. ഹർജിയിൽ മറുപടി നൽകാൻ ലോക്‌സഭാ സെക്രട്ടറി ജനറലിനോട് സുപ്രീം കോടതി നിർദേശിച്ചു. കേസ് പരിഗണിക്കുന്നത് മാർച്ച് പതിനൊന്നിലേക്ക് മാറ്റി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭാട്ടി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
രണ്ടാഴ്ചയ്ക്കകം സെക്രട്ടേറിയറ്റിനോട് രണ്ടാഴ്ച്ചക്കകം മറുപടി ഫയൽ ചെയ്യാനും മൊയ്ത്രയോട് സത്യവാങ്മൂലത്തിൽ മറുപടി നൽകാനും ബെഞ്ച് ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ ചോദ്യം ചോദ്യത്തിന് കോഴ കേസിലാണ് മൊയ്‌ത്രയെ പുറത്താക്കിയത്. എന്നാൽ, പരാതിക്കാരായ നിഷികാന്ത് ദുബെ എംപിക്കോ, മുന്‍ പങ്കാളി ആനന്ദ് ദെഹദ്രായിക്കോ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മഹുവ പറയുന്നത്.
ഭൂരിപക്ഷം എംപിമാരും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പാര്‍ലമെന്‍റ് പോര്‍ട്ടലിന്‍റെ ലോഗിന്‍ വിവരങ്ങള്‍ കൈമാറാറുണ്ട്. അതുമാത്രമാണ് താനും ചെയ്തതെന്നും അത് തടയാൻ നിലവിൽ നിയമങ്ങൾ ഇല്ലെന്നുമാണ് മൊയ്ത്രയുടെ വാദം.
Discussion about this post