അയോദ്ധ്യ: രാമജന്മ ഭൂമിയിൽ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠക്ക് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്. ജനുവരി 22 എന്ന ആ പുണ്യ ദിവസത്തിന് വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ലക്ഷോപലക്ഷം ഭക്ത ജനങ്ങൾ. എന്നാൽ വളരെ വ്യത്യസ്തമായ ഒരു ചടങ്ങ് അന്നേ ദിവസം നടക്കാൻ പോവുകയാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുമുള്ള നദികളിൽ ജലം ജനുവരി 22 നുള്ള കിരീട ധാരണത്തിന് ഉപയോഗിക്കും എന്നതാണത്. 155 രാജ്യങ്ങളിൽ നിന്നും ഉള്ള ജലം ആണ് ഭഗവാൻ ശ്രീരാമന്റെ കിരീടധാരണത്തിനു വേണ്ടി കൊണ്ട് വന്നിരിക്കുന്നത്.
എന്നാൽ ഇതിൽ ഏറ്റവും കൗതുകകരമായത് മുഗൾ ഭരണാധികാരി ബാബറിന്റെ ജന്മസ്ഥലമായ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള വെള്ളവും അയോധ്യയിൽ ഭഗവാൻ ശ്രീരാമന്റെ പ്രതിഷ്ഠയ്ക്കായി കൊണ്ടുവന്നിട്ടുണ്ടെന്നതാണ്.
സനാതന ധർമ്മം അതിന്റെ അതിന്റെ പേര് അന്വർത്ഥമാക്കുന്ന ഒരു സാഹചര്യമാണ് ഇതെന്ന് പറയേണ്ടി വരും. ക്രൂരനായ മുഗൾ ഭരണാധികാരി ബാബർ തന്റെ കഴിവിന്റെ പരമാവധി തകർക്കാൻ നോക്കിയിട്ടും. ജന സഹസ്രങ്ങളെ കൊല്ലാക്കൊല ചെയ്തിട്ടും, നൂറ്റാണ്ടുകൾക്ക് ശേഷം ജനുവരി 22 ന് ശ്രീരാമ ചന്ദ്ര പ്രഭുവിന്റെ ക്ഷേത്രം ഈ പുണ്യ ഭൂവിൽ പൂർവാധികം പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നത് കാലത്തിന്റെ കാവ്യനീതിയല്ലതെ മറ്റെന്താണ്. മുച്ചൂടും തകർക്കാൻ നോക്കിയിട്ടും തലയുയർത്തി നിൽക്കുന്ന രാമക്ഷേത്രം കാണാൻ ബാബറിന്റെ നാട്ടിൽ നിന്നു പോലും ജലം എത്തിയത് ഒരിക്കലും നശിപ്പിക്കാൻ കഴിയാത്തതാണ് സനാതനധർമ്മം എന്നതിന്റെ പ്രതീകാത്മക കാഴ്ചയല്ലാതെ മറ്റെന്താണ്
ഈ വർഷം ഏപ്രിലിൽ ഡൽഹിയിലെ മുൻ ബിജെപി എംഎൽഎ വിജയ് ജോളിയാണ് 155 രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന വിശുദ്ധജലവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ടത് . തുടർന്ന് ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇത് ചരിത്രപരമാണെന്നും ഗഡ്കരി പറഞ്ഞിരുന്നു. വെള്ളം നിറച്ച കലത്തിൽ സൂക്ഷിച്ചുനോക്കിയാൽ ചൈന, ലാവോസ്, ലാത്വിയ, മ്യാൻമർ, മംഗോളിയ, സൈബീരിയ, ദക്ഷിണ കൊറിയ തുടങ്ങി പല രാജ്യങ്ങളുടെയും പേരുകളുടെ സ്റ്റിക്കറുകൾ കാണാം.
156 രാജ്യങ്ങളിൽ നിന്നുള്ള ജലശേഖരണത്തിൽ എല്ലാ മതസ്ഥരും സഹകരിച്ചുവെന്ന് ജോളി അവകാശപ്പെട്ടു. സൗദി അറേബ്യയിൽ നിന്നുള്ള ഹിന്ദുക്കളും ഇറാനിൽ നിന്നുള്ള മുസ്ലീം സ്ത്രീകളും വെള്ളം അയച്ചു. കസാക്കിസ്ഥാനിൽ നിന്നുള്ള താജ് മുഹമ്മദ് അവിടേക്ക് പ്രധാന നദിയിൽ നിന്ന് വെള്ളം അയച്ചിട്ടുണ്ട്. കെനിയയിൽ നിന്നുള്ള സിഖ് സഹോദരങ്ങളുടെ സഹായത്തോടെയാണ് വെള്ളം ശേഖരിച്ചത്
വളരെ കരുതലോടെയാണ് സിന്ധികൾ പാകിസ്ഥാനിൽ നിന്ന് അയോധ്യയിലേക്ക് വെള്ളം അയച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് വിശ്വഹിന്ദു പരിഷത്ത് സംരക്ഷക സമിതി അംഗം ദിനേശ് ചന്ദ്രയ്ക്ക് വെള്ളം നിറച്ച വലിയ കലശം കൈമാറിയതായി ജോളി പറഞ്ഞു. ഈ വെള്ളമാണ് മെത്രാഭിഷേക ചടങ്ങുകൾക്ക് ഉപയോഗിക്കുക.
Discussion about this post