മമ്മൂട്ടിയുടെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം കാതൽ ഉടൻ ഒടിടിയിലെത്തും. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്തുക. ഈ ആഴ്ച്ചയിൽ തന്നെ ചിത്രം എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഈ അടുത്ത് ഇറങ്ങിയ ചിത്രങ്ങളിൽ ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രമാണ് കാതൽ. മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ച ചിത്രത്തെ ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. സ്വവർഗാനുരാഗം വിഷയമായി എത്തിയ ചിത്രം നംവബർ 23നാണ് തീയേറ്ററുകളിൽ എത്തിയത്.
ജ്യോതിക, മമ്മൂട്ടി എന്നിവർക്കൊപ്പം ആർ.എസ് പണിക്കർ, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഗോവയിൽ നടന്ന ഐഎഫ്എഫ്ഐയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മലയാളം സിനിമ ടുഡേ’ എന്ന വിഭാഗത്തിലായിരുന്നു സിനിമ പ്രദർശിപ്പിച്ചത്.
കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ. ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ആർട്ട്: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്സ്, ഗാനരചന: അലീന
Discussion about this post