ജയ്പൂര്‍:ഡയറക്ടര്‍ ജനറല്‍മാരുടെയും ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെയും 58-ാമത് അഖിലേന്ത്യാ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.ജനുവരി അഞ്ച് മുതല്‍ ഏഴ് വരെയാണ്് സമ്മേളനം നടക്കുന്നത്.രാജസ്ഥാനിലെ ഇന്റ്ര്‌നാഷ്ണല്‍ സെന്റ്റിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഭീകരവാദം, കലാപം തടയല്‍, സൈബര്‍ സുരക്ഷ ,അതിര്‍ത്തികള്‍ ശക്തികള്‍ ,മയക്കുമരുന്ന് ,കള്ളക്കടത്ത് തുടങ്ങി പോലീസിനെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന വിവിധ പ്രശ്നങ്ങള്‍ മൂന്ന് ദിവസത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും ,ശുപാര്‍ശകളും പ്രധാനമന്ത്രിയുമായി പങ്കിടാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ അവസരമൊരുക്കും. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും നഗരം സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി ഭാരതീയ ജനതാ പാര്‍ട്ടി ഓഫീസ് വളരെ വിഭുലമായാണ് അലങ്കരിച്ചിരിക്കുന്നത്.
രാജസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ജയ്പൂരില്‍ നടക്കുന്ന ആദ്യ ദേശീയ സമ്മേളനമാണിത്.കേന്ദ്ര ആഭ്യന്തര സെക്രട്ടറി ,കേന്ദ്ര പോലീസ് സംഘടനകളുടെയും കേന്ദ്ര സായുധ പോലീസ് സേനകളുടെയും തലവന്‍മാര്‍ എന്നിങ്ങനെ നൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Discussion about this post