ലക്നൗ : സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഉത്തർപ്രദേശ്. 2023ലെ ആദ്യ 9 മാസത്തിനുള്ളിൽ ഉത്തർപ്രദേശ് സന്ദർശിച്ചിരിക്കുന്നത് 32 കോടിയോളം സഞ്ചാരികളാണെന്ന് റിപ്പോർട്ട്. കാശി, അയോദ്ധ്യ, പ്രയാഗ് രാജ് എന്നിവിടങ്ങളിലാണ് ഏറ്റവും അധികം സഞ്ചാരികൾ വന്നെത്തിയിട്ടുള്ളത്.
2022ൽ 12 മാസങ്ങളിലായി ഉത്തർപ്രദേശിൽ വന്നെത്തിയിരുന്ന സഞ്ചാരികളുടെ എണ്ണം 31.85 കോടിയായിരുന്നു. എന്നാൽ 2023 ആദ്യം 9 മാസങ്ങളിൽ തന്നെ 32 കോടിയിലധികം സഞ്ചാരികൾ ഉത്തർപ്രദേശ് സന്ദർശിച്ചു. ഇന്ത്യൻ സഞ്ചാരികളും വിദേശ വിനോദസഞ്ചാരികളും അടക്കമുള്ളവരുടെ കണക്കുകളാണ് പുറത്തുവിട്ടിട്ടുള്ളത്. ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിച്ച സ്ഥലം കാശിയാണ്.
2023ലെ ആദ്യ 9 മാസത്തെ കണക്കുകൾ അനുസരിച്ച് 8.42 കോടി ആളുകളാണ് കാശി സന്ദർശിച്ചിട്ടുള്ളത്. 2023-ൽ ജനുവരി മുതൽ സെപ്റ്റംബർ വരെ ഉത്തർപ്രദേശിലേക്ക് വന്ന ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 31,91,95,206 ആണ്. ഒപ്പം 9,54,866 വിദേശ വിനോദസഞ്ചാരികളും യുപിയിൽ എത്തി. 8,40,71,726 ആഭ്യന്തര സഞ്ചാരികളും 1,33,088 വിദേശ സഞ്ചാരികളുമാണ് ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വാരണാസി സന്ദർശിച്ചിരിക്കുന്നത്.
Discussion about this post