ന്യൂഡൽഹി:സൊമാലിയൻ തീരത്ത് നിന്ന് കടൽകൊള്ളക്കാർ തട്ടിയെടുത്ത ചരക്കുകപ്പലിൽ പ്രവേശിച്ച് ഇന്ത്യൻ നാവികസേന കമാൻഡോകൾ. കുടുങ്ങിയവരെ മോചിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കമാൻഡോകൾ കപ്പലിൽ പ്രവേശിച്ചത്. നാവികസേനയുടെ എലൈറ്റ് മറൈൻ കമാൻഡോകളാണ് ദൗത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നാവിക സേനയുടെ യുദ്ധകപ്പലായ ഐഎൻഎസ് ചെന്നൈ ആണ് ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചരക്കു കപ്പലിന് അടുത്തെത്തിയതിന് പിന്നാലെ കപ്പൽ ഉപേക്ഷിച്ചു പോവാൻ കമാൻഡോകൾ നിർദ്ദേശം നൽകിയിരുന്നു. ഇതിന് തൊട്ട് പിന്നാലെ കമാൻഡോ സംഘം കപ്പലിൽ പ്രവേശിക്കുകയായിരുന്നു. കപ്പലിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും അവരെ രക്ഷിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് സൊമാലിയൻ തീരത്ത് ലൈബീരിയൻ പതാക ഘടിപ്പിച്ച ‘എംവി ലീല നോർഫോക്ക്’ കപ്പൽ കൊള്ളക്കാർ തട്ടിയെടുത്തത്. ജീവനക്കാരായ 15 ഇന്ത്യക്കാർ കപ്പലിൽ കുടുങ്ങി കിടക്കുന്നുണ്ട്.
Discussion about this post