എറണാകുളം: കിഫ്ബി മസാലബോണ്ട് കേസിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും നോട്ടീസയച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ജനുവരി 12ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. എറണാകുളത്തെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
നേരത്തെ വ്യക്തിഗത ചോദ്യങ്ങൾ ചോദിച്ചെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നാണ് തോമസ് ഐസക്കിന്റെ വാദം. അനാവശ്യ രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെടുന്നുവെന്നും തുടർച്ചയായി സമൻസ് അയക്കുന്നുവെന്നുമാണ് തോമസ് ഐസക്കിന്റെ വാദം. കേസിൽ ബന്ധുക്കളുടെ ഉൾപ്പെടെ 10 വർഷത്തെ സാമ്പത്തിക രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിരുന്നു.
ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്ക് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി, തോമസ് ഐസക്കിന് നോട്ടീസ് അയക്കുന്നത് തടഞ്ഞിരുന്നു. അതേസമയം, കേസില്‍ അന്വഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിന് വീണ്ടും പുതിയ സമന്‍സ് അയക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കിയതോടെയാണ് ഇഡിയുടെ നടപടി.
Discussion about this post