അയോദ്ധ്യ : ശ്രീരാമജന്മഭൂമി പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ രാജ്യത്തുടനീളം ബൂത്ത് തലത്തില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങി ഭാരതീയ ജനതാ പാര്‍ട്ടി .ബൂത്ത് തലത്തില്‍ വലിയ
സ്‌ക്രീനുകള്‍ സ്ഥാപിക്കാനണ് ബിജെപി ഒരുങ്ങുന്നത്. സാധാരണ ജനങ്ങള്‍ക്ക് ശ്രീരാം ലല്ലയുടെ സമര്‍പ്പണം കാണാനുള്ള മാര്‍ഗം ഒരുക്കുക എന്നതാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.
ഇതിലൂടെ പൊതുജനങ്ങള്‍ക്ക് രാംലല്ല ദര്‍ശിക്കാനും പ്രാണപ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാനും സാധിക്കും.ജനുവരി 22 നാണ് അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കടുക്കും.ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിവിഐപി അതിഥികള്‍ ക്ഷേത്ര നഗരിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പരിപാടിയുടെ ഒരുക്കങ്ങള്‍ നടന്നുവരികയാണ്.
ജനുവരി 22 ന് രാം ലല്ലയുടെ സ്ഥാനാരോഹണ ചടങ്ങിന്റെ പ്രധാന ചടങ്ങുകള്‍ വാരാണസിയിലെ പുരോഹിതന്‍ കാന്ത് ദീക്ഷിത് നിര്‍വഹിക്കും. ജനുവരി 14 മുതല്‍ 22 വരെ അമൃത് മഹോത്സേവം ആഘോഷിക്കും. ആയിരക്കണക്കിന് ഭക്തര്‍ക്ക് അന്നദാനം നല്‍കുമെന്ന് ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. വിശിഷ്ട വ്യക്തികളുടെ വരവ് കണക്കിലെടുത്ത് നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് അയോദ്ധ്യയില്‍ സജ്ജമാക്കിയിരിക്കുന്നത്.
Discussion about this post