ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരപര്യവേഷണദൗത്യമായ ആദിത്യ എൽവൺ പൂർണ വിജയം. 127 ദിവസത്തെ യാത്രയ്ക്ക് ശേഷം ആദിത്യ എൽ വൺ ഹാലോ ഓർബിറ്റിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയുടെ വിജയവാർത്ത ലോകത്തെ അറിയിച്ചത്. അക്ഷീണ പ്രയത്‌നത്തിന്റെ ഫലമാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ സോളാർ ഒബ്‌സർവേറ്ററി ആദിത്യ-എൽ1 ലക്ഷ്യസ്ഥാനത്ത് എത്തി. ഏറ്റവും സങ്കീർണ്ണവും സങ്കീർണ്ണവുമായ ബഹിരാകാശ ദൗത്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്റെ തെളിവാണിത്. ഈ അസാധാരണ നേട്ടത്തെ അഭിനന്ദിക്കുന്നതിൽ ഞാൻ രാജ്യത്തോടൊപ്പം ചേരുന്നു. മനുഷ്യരാശിയുടെ പ്രയോജനത്തിനായി ഞങ്ങൾ ശാസ്ത്രത്തിന്റെ പുതിയ അതിർത്തികൾ പിന്തുടരുന്നത് തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
023 സെപ്തംബർ 2ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും പിഎസ്എൽവി റോക്കറ്റിലാണ് ആദിത്യ-എൽ1 വിക്ഷേപിച്ചത്. വിവിധഘട്ടങ്ങളിലൂടെയാണ് പേടകത്തെ ഇന്ന് എത്തിയിരിക്കുന്ന സ്ഥാനത്തേക്ക് എത്തിച്ചത്. ആദ്യഘട്ടത്തിൽ താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിച്ച് പിന്നീട് ആദിത്യ-എൽ1ൽ തന്നെയുള്ള പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് ഭൂമിയിൽ നിന്ന് അകലേക്കു പടി പടിയായി ഉയർത്തുകയായിരുന്നു. വിക്ഷേപിച്ച് 127ാം ദിനമാണ് ആദിത്യ എൽ 1 തന്റെ അവസാന ലക്ഷ്യസ്ഥാനമായ ഹാലോ ഭ്രമണപഥത്തിൽ എത്തുന്നത്. എന്നറിയപ്പെടുന്ന ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് പേടകം എൽ1 പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിനു സമീപം എത്തിയിരിക്കുന്നത്. ഏറെ ശ്രമകരമായതും അവസാനത്തേതുമായതിനാൽ വളരെ ശ്രദ്ധാപൂർവ്വമാണ് ഇസ്രാ ഭാരതത്തിൻ്റെ ആദ്യ ആകാശ സൂര്യനമസ്‌കാരത്തിന് തയ്യാറെടുത്തത്.. സാങ്കൽപ്പിക ബിന്ദുവായതിനാൽ കണക്കുകൂട്ടലുകൾക്കായിരുന്നു പ്രാധാന്യം.
. അഞ്ച് വർഷത്തിലേറെക്കാല്യം ആദ്യത്യ-എൽ 1 പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു റഫ്രിജറേറ്ററിന്റെയത്ര ചെറുതാണെങ്കിലും ആദിത്യ എൽ-1 വളരെയേറെ ഭാരമേറിയതാണ്. ഏകദേശം 1,500 കിലോഗ്രാം മാത്രമാണ് . കഠിനമായ ബഹിരാകാശ പരിതസ്ഥിതിയെ അതിജീവിക്കാൻ പ്രത്യേക സാമഗ്രികൾ ഉപയോഗിച്ചാണ് നിർമ്മാണമത്രയും. പ്രത്യേക സോളാർ പാനലുകളുടെയും ബാറ്ററികളുടെയും സഹായത്തോടെയാണ് ആദിത്യ-എൽ 1 പ്രവർത്തിക്കുന്നത്. സൂര്യന്റെ വളരെ വിശദമായ ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന നൂതന ക്യാമറയും ഇതിലുണ്ട്. ഭൂമിക്കും സൂര്യനും ഇടയിൽ നിലയുറപ്പിച്ച് തടസമില്ലാതെ സൗര നിരീക്ഷണം നടത്താൻ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ സ്ഥാപിക്കുന്ന പേടകങ്ങൾക്ക് ആകും. അതു കൊണ്ടാണ് ഐ എസ് ആർ ഒ എൽ വൺ പോയിന്റ് തിരഞ്ഞെടുത്തതും, ദൗത്യത്തിന്റെ പേരിനൊപ്പം എൽ വൺ ചേർക്കാൻ കാരണമായതും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഏഴ് പേ ലോഡുകളാണ് ഉപഗ്രഹത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതിൽ നാല് ഉപകരണങ്ങൾ സൂര്യനെക്കുറിച്ചും മൂന്ന് ഉപകരണങ്ങൾ ലഗ്രാഞ്ച് -1 ന്റെ പ്രത്യേകതകളെക്കുറിച്ചും പഠിക്കും സൂര്യനിൽ സംഭവിക്കുന്ന മാറ്റങ്ങൾ തൽസമയം നിരീക്ഷിക്കാനും ആ മാറ്റങ്ങൾ എങ്ങനെ ബഹിരാകാശത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നുവെന്നാണ് ആദിത്യ എൽ വണിന്റെ പ്രാഥമിക ലക്ഷ്യം. ഒപ്പം സൂര്യന്റെ കേന്ദ്രമായ ഫോട്ടോസ്ഫിയറിൽ നിന്ന് അകലുന്തോറും താപനില കൂടുന്നതിനു പിന്നിലെ കാരണത്തെ കുറിച്ചും ആദിത്യ എൽവൺ വിവരശേഖരണം നടത്തും. സൂര്യന്റെ ഭാഗങ്ങളായ കൊറോണ, ക്രോമോസ്ഫിയർ എന്നിവയെ കുറിച്ചുള്ള പഠനങ്ങൾക്കും ദൗത്യത്തിൽ സംവിധാനങ്ങളുണ്ട്. കൂടാതെ സൂര്യനിൽ നിന്നുണ്ടാകുന്ന സൗരക്കാറ്റ്, കാന്തിക മണ്ഡലം എന്നിവയെ എന്നിവയെക്കുറിച്ചും ആദിത്യ എൽ1 നിർണായക വിവരങ്ങൾ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post