തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലമുക്ക് സ്വദേശിയായ മുഹമ്മദ് തൗഫീഖ് എന്ന യുവാവിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്.
വീടിനു സമീപം തന്നെയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
മുഹമ്മദ് തൗഫീഖിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ട് എന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിന്റെ കാലുകളിലും കഴുത്തിലും മറ്റും മുറിവുകളും മർദ്ദനമേറ്റ പാടുകളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തെ തുടർന്ന് മരണപ്പെട്ട മുഹമ്മദ് തൗഫീഖിന്റെ പിതാവിനെയും സഹോദരങ്ങളിലെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. യുവാവ് മരണപ്പെടുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പോലും ഇയാളും പിതാവും മറ്റു സഹോദരങ്ങളും ചേർന്ന് സംഘർഷം ഉണ്ടായിരുന്നതായി അയൽവാസികൾ മൊഴി നൽകിയതിനെ തുടർന്നാണ് പോലീസ് പിതാവിനെയും സഹോദരങ്ങളേയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
Discussion about this post