ലക്‌നൗ: ശ്രീരാമന്റെ മണ്ണിൽ രാമക്ഷേത്രമെന്ന ഭക്തരുടെ സ്വപ്‌നം നിറവേറിയിരിക്കുകയാണ്. ജനുവരി 22 ലെ പുണ്യ മുഹൂർത്തത്തിൽ രാംലല്ലയുടെ പ്രാമപ്രതിഷ്ഠ നടക്കുന്നതോടെ ആ കാത്തിരിപ്പിന് വിരാമമാകും. ചരിത്രമറിഞ്ഞും വാർത്തകളിലൂടെ വായിച്ചറിഞ്ഞവർക്കും അയോദ്ധ്യ ഒന്ന് കാണാനും , മലയാളക്കരയിലെ ശ്രീരാമഭക്തർക്ക് രാമനഗരിയിൽ ചെന്ന് പുണ്യദർശനം നേടാനും ആഗ്രഹമുണ്ടാകും. അത്ര പണച്ചിലവില്ലാതെ യാത്ര ചെയ്യാൻ ട്രെയിൻ തിരഞ്ഞെടുക്കുന്നതാവും നല്ലത്.
ലക്‌നൗ,ഡൽഹി,അലഹബാദ്,വാരണാസി,ഗോരഖ്പൂർ എന്നിവടങ്ങളിൽ നിന്ന് അയോദ്ധ്യയിലേക്ക് നേരിട്ട് ട്രെയിനുകളുണ്ട്. കേരളത്തിൽ നിന്ന് ലക്‌നൗവിലേക്കോ ഡൽഹിയിലേക്കോ ട്രെയിനിൽ എത്തിചേർന്ന് അവിടെ നിന്ന് നേരെ അയോദ്ധ്യയിലേക്ക് പോകുന്നതാണ് ഉചിതം.
ഡൽഹിലെത്തി അയോദ്ധ്യയിലേക്കാണെങ്കിൽ വന്ദേഭാരത് എക്‌സ്പ്രസ് ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്. (ആനന്ദ് വിഹാർ ടെർമിനൽ-അയോദ്ധ്യ കാന്ത്) മറ്റൊന്ന് കൈഫിയത്ത് എക്‌സ്പ്രസ്. ഫറാക്ക എക്‌സ്പ്രസ്(ഡൽഹി ജംഗ്ഷൻ-അയോദ്ധ്യ)
ലക്‌നൗവിൽ എത്തി അയോദ്ധ്യയിലേക്കാണെങ്കിൽ ഈ ചെറിയ യാത്രയ്ക്ക് മൂന്നോ നാലോ മണിക്കൂർ മാത്രമാണ് എടുക്കുന്നത്. നിരവധി സർവീസുകളാണ് ലക്‌നൗവിൽ നിന്ന് അയോദ്ധ്യവഴിയുള്ളത്. പകൽ സമയത്തും ഇഷ്ടം പോലെ സർവ്വീസുകളുള്ളത് യാത്ര എളുപ്പമാക്കുന്നു.
വാരണാസിയിലെത്തി അയോദ്ധ്യയിലേക്കാണ് യാത്ര പ്ലാൻ ചെയ്യുന്നതെങ്കിൽ ജമ്മുതാവി എക്‌സ്പ്രസ്, ഗംഗാ സത്‌ലജ് എക്‌സ്പ്രസ്, ഡൂൺ എക്‌സ്പ്രസ്,അഹമ്മദാബാദ് സബർമതി എക്‌സ്പ്രസ് എന്നിവയിൽ യാത്ര ചെയ്യാം
12432- Thiruvananthapuram Central Rajdhani Exprsse,12484 -Kochuveli Weekly SF Exprsse12626 KERALA EXPRESS എന്നിവ ഡൽഹിയിലേക്ക് തിരുവനന്തപുരത്ത് നിന്ന് സർവ്വീസ് നടത്തുന്ന ട്രെയിനുകളാണ്.
12618- Mangala Lakshadweep Exprsse കൊച്ചിയിൽ നിന്നും ഡൽഹിയിലേക്കുള്ള ട്രെയിനാണ്.
Discussion about this post