ധാക്ക: ഇന്ന് ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കെ ഇന്ത്യയെ വാനോളം പുകഴ്ത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.ഇന്ത്യക്ക് ആശംസകൾ നേർന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന , ഇന്ത്യയെപ്പോലെ വിശ്വസ്തനായ ഒരു സുഹൃത്തിനെ ലഭിക്കുന്നത് ബംഗ്ലാദേശിന് ലഭിച്ച ഭാഗ്യമാണെന്ന് പറഞ്ഞു.
ഇന്ത്യയ്ക്കുള്ള തന്റെ സന്ദേശത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു, ”ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്…ഇന്ത്യ ഞങ്ങളുടെ വിശ്വസ്ത സുഹൃത്താണ്. ഞങ്ങളുടെ വിമോചനയുദ്ധകാലത്ത് അവർ ഞങ്ങളെ പിന്തുണച്ചു…1975ന് ശേഷം ഞങ്ങളുടെ മുഴുവൻ കുടുംബവും നഷ്ടപ്പെട്ടപ്പോൾ…അവർ ഞങ്ങൾക്ക് അഭയം നൽകി. അതിനാൽ ഇന്ത്യയിലെ ജനങ്ങൾക്ക് ഞങ്ങളുടെ ആശംസകൾ.”
1975-ൽ നടന്ന കൂട്ടക്കൊലയിൽ തന്റെ കുടുംബം നഷ്ടപെട്ട ഭീകരത പ്രധാനമന്ത്രി ഹസീന ഓർത്തെടുത്തു . 1975 -ൽ നടന്ന കൂട്ടക്കൊലയിൽ ഷെയ്ഖ് ഹസീനയുടെ കുടുംബം മുഴുവൻ കൊല്ലപ്പെടുകയും വർഷങ്ങളോളം അവർക്ക് ഇന്ത്യയിൽ പ്രവാസ ജീവിതം നയിക്കേണ്ടി വരികയും ചെയ്തു. പിന്നീട് അവർ ബംഗ്ലാദേശിലേക്ക് മടങ്ങുകയും ഇപ്പോൾ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന അവാമി ലീഗ് ഏറ്റെടുക്കുകയും ചെയ്തു.
നടന്നുകൊണ്ടിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം, രാജ്യത്തിന്റെ വികസനത്തിന് ജനാധിപത്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും കഴിഞ്ഞ വർഷങ്ങളിൽ തന്റെ സർക്കാർ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഹസീന പറഞ്ഞു.
“നമ്മുടെ രാജ്യം പരമാധികാരവും സ്വതന്ത്രവുമാണ്… ഞങ്ങൾക്ക് ഒരു വലിയ ജനസംഖ്യയുണ്ട്. ഞങ്ങൾ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സ്ഥാപിച്ചു… ഈ രാജ്യത്ത് ജനാധിപത്യം തുടരണമെന്നും ജനാധിപത്യമില്ലാതെ നിങ്ങൾക്ക് ഒരു വികസനവും നടത്താൻ കഴിയില്ലെന്നും ഞാൻ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു. 2009 മുതൽ 2023 വരെയുള്ള ഒരു ദീർഘകാല ജനാധിപത്യ സംവിധാനമാണ് ഞങ്ങളുടേത്, അതുകൊണ്ടാണ് ബംഗ്ലാദേശ് ഇത്രയും നേട്ടമുണ്ടാക്കിയത്, ”അവർ പറഞ്ഞു.
Discussion about this post