മാലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെക്കുറിച്ച് മന്ത്രിമാർ നടത്തിയ പരാമർശത്തെ അപലപിച്ച് മാലിദ്വീപിലെ ടൂറിസം ഏജൻസി. പ്രതിസന്ധിഘട്ടങ്ങളിൽ ആദ്യം ഓടിയെത്തിയത് ഇന്ത്യയാണെന്ന കാര്യം ഓർമ്മ വേണമെന്ന് മാലിദ്വീപ് അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി വ്യക്തമാക്കി. മന്ത്രിമാരുടെ അനുചിതമായ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും എംഎടിഐ പ്രസ്താവനയിൽ പറഞ്ഞു.
നമ്മുടെ അയൽരാജ്യവും ഏറ്റവും അടുത്ത സുഹൃത്തുമാണ് ഇന്ത്യ. പല പ്രതിസന്ധി ഘട്ടങ്ങളിലും മാലിദ്വീപിനായി ആദ്യം സഹായവുമായി എത്തിയിട്ടുള്ളത് ഇന്ത്യയാണ്. ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും. അതിനാൽ ഇന്ത്യയിലെ ജനങ്ങളുമായും സർക്കാരുമായുമുള്ള ബന്ധത്തിൽ നാം എല്ലായ്‌പ്പോഴും നന്ദിയുള്ളവർ ആയിരിക്കണം എന്നും എംഎടിഐ കൂട്ടിച്ചേർത്തു.
മാലിദ്വീപിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. കോവിഡ് 19 മാലിദ്വീപിന്റെ ടൂറിസം മേഖലയെ സാരമായി ബാധിച്ചിരുന്നു. അതിർത്തികൾ തുറന്നപ്പോൾ ഈ പ്രതിസന്ധി മറികടക്കാൻ മാലിദ്വീപിനെ സഹായിച്ചതും ഇന്ത്യയാണെന്നും ഏജൻസി വ്യക്തമാക്കി.
Discussion about this post