ലക്നൗ: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി നടത്താനിരുന്ന രാംലല്ലയെ വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം റദ്ദാക്കി. ജനുവരി 17നാണ് നഗരപ്രദക്ഷിണം നടത്താനിരുന്നത്. എന്നാൽ, അതേദിവസം ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സുരക്ഷാ ഏജൻസികൾ ആശങ്കകൾ ഉന്നയിച്ചതിനെ തുടർന്നാണ് ഘോഷയാത്ര വേണ്ടെന്ന് വക്കുന്നതെന്ന് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ഇതിന് പകരം, അതേദിവസം തന്നെ രാമക്ഷേത്ര പരിസരത്ത് തന്നെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടത്തുമെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു. കാശിയിലെ ആചാര്യന്മാരുമായും മുതിർന്ന ഭരണസമിതി അഗംങ്ങളുമായും ക്ഷേത്ര ട്രസ്റ്റ് നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം.
രാംലല്ലയുടെ വിഗ്രഹം പുറത്തെടുക്കുമ്പോൾ കാണാനായി നിരവധി ഭക്തർ എത്തും. ഇവരുടെ തിരക്ക് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്. ഇതേുടർന്നാണ് നഗരപ്രദക്ഷിണം റദ്ദാക്കുന്നതെന്ന് അയോദ്ധ്യ ജില്ലാ ഭരണകൂടം അറിയിച്ചു.
Discussion about this post