കാസർകോട്: പെരിയയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ചട്ടഞ്ചാൽ സ്വദേശികളായ നാരായണൻ, ഗോപാലകൃഷ്ണൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
കുണിയയിൽ ആയിരുന്നു സംഭവം. സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായിരുന്നത്. സ്‌കൂട്ടർ യാത്രികരായിരുന്നു നാരായണനും ഗോപാലകൃഷ്ണനും. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. കാർ യാത്രികരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post