ഇഷ്ടപ്പെട്ട ഭക്ഷണമായിക്കോട്ടെ പാനീയമായിക്കൊള്ളട്ടെ, മായമില്ലാതെ ലഭിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ ഇന്ന് അത്യാഗ്രഹം മൂത്തവർ വെറും കച്ചവടം മാത്രം മുന്നിൽകണ്ട് അളവിൽകൂടുതൽ മായം ചേർത്ത് നമ്മുടെ ഭക്ഷണപദാർത്ഥങ്ങളെ വിഷമയമാക്കുന്നു. എന്നാൽ ഇപ്പോൾ അതിനേക്കാളുമേറെ ഇരട്ടി നമ്മളെ ആശങ്കപ്പെടുത്തുന്ന ഒരു വിവരമാണ് പുറത്തുവന്നിരിക്കുന്നത്. നമ്മൾ ഒരു കുപ്പി വെള്ളം കുടിക്കണമെന്ന് വിചാരിക്കുന്നതിന് മുൻപ് ഒന്ന് ആലോചിണ്ടേി വരും.
കുപ്പിവെള്ളത്തിൽ ലക്ഷക്കണക്കിന് അതിസൂക്ഷ്മമായ പ്ലാസ്റ്റിക് അംശങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. അമേരിക്കയിലെ ‘നാഷണൽ അക്കാദമി ഓഫ് സയൻസസി’ൽ നിന്നുള്ള ഗവേഷകരാണ് ഈ ഞെട്ടിക്കുന്ന പഠനത്തിന് പിന്നിൽ.
ഒരു ലിറ്ററിൻറെ കുപ്പിവെള്ളത്തിൽ രണ്ടര ലക്ഷത്തിന് അടുത്ത് (2,40,000) അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ അടങ്ങിയതായാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ഇത് ഒട്ടും നിസാരമായൊരു കണക്കല്ല. കുപ്പിവെള്ളത്തിലും പ്ലാസ്റ്റിക് കണങ്ങൾ ഉൾപ്പെടുന്നുണ്ട് എന്നത് നേരത്തെ പല റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടിയിട്ടുള്ളത് തന്നെയാണ്. എന്നാലിത്രയും വലിയ അളവിലാണെന്നുള്ളത് ആശങ്ക ഉയർത്തുന്നു
നേരത്തെ കണ്ടെത്തിയിരുന്ന അളവിൻറെ 100 മടങ്ങെങ്കിലും കൂടുതലാണ് ഇത. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത, അത്ര പെട്ടെന്നൊന്നും നിരീക്ഷണങ്ങൾക്ക് പിടികൊടുക്കാത്ത, ഒരു മുടിനാരിഴ ഏഴായി കീറിയാൽ അതിലൊന്നിൻറെ വീതിയേ ഈ പ്ലാസ്റ്റിക് കണങ്ങൾക്ക് ഉണ്ടാകൂ.. ഇത്രയും ചെറുതായതിനാൽ തന്നെ ഇവ മനുഷ്യശരീരത്തിന് കൂടുതൽ വെല്ലുവിളിയുമാണ്. തീരെ ചെറുതായതിനാൽ തന്നെ ഇവയ്ക്ക് ശരീരത്തിനകത്തേക്ക് പ്രവേശനം കിട്ടാൻ പ്രയാസമില്ല. രക്തത്തിൽ കലർന്നുകഴിഞ്ഞാൽ പിന്നെ ശരീരമാകെയും സഞ്ചരിച്ച് ഓരോ അവയവത്തെയും ഇത് ബാധിക്കാം. ഗർഭിണികളാണെങ്കിൽ ഇവ ഗർഭസ്ഥ ശിശുവിലേക്ക് വരെ എത്തുന്നു.
അമേരിക്കയിൽ തന്നെ ഏറെ പ്രചാരത്തിലുള്ള മൂന്ന് ബ്രാൻഡുകളുടെ കുപ്പിവെള്ളമാണ് പഠനത്തിനായി ഗവേഷകർ ഉപയോഗിച്ചിരിക്കുന്നത്. 251 ലിറ്റർ കുപ്പിവെള്ളമാണ് പഠനവിധേയമാക്കിയത്. ഈ കണ്ടെത്തിൽ മറ്റ് രാജ്യങ്ങൾക്കും ഇത് ഓർമ്മപ്പെടുത്തലാവുകയാണ്.
Discussion about this post