മുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടന് സഞ്ജയ് ദത്ത് ഫെബ്രുവരി 27ന് മോചിതനാകും. മഹാരാഷ്ട്ര സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് സഞ്ജയ് ദത്ത് പുറത്തു വരുന്നത്.
മുംബൈ് സ്ഫോടനവുമായി ബന്ധമുള്ളവരില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങി നിയമവിരുദ്ധമായി കൈവശം വച്ചുവെന്ന കേസിലാണ് സഞ്ജയ് ദത്ത് അഞ്ച് വര്‍ഷം തടവിന് ശിക്ഷിയ്ക്കപ്പെട്ടത്. പൂനെ യാര്‍വാദ സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ സഞ്ജയ് ദത്ത്. ശിക്ഷാ കാലാവധി ബാക്കിയിരിയ്ക്കെയാണ് സഞ്ജയ് ദത്ത് മോചിതനാകുന്നത്.
1993ല്‍ ടാഡ ഭീകരവിരുദ്ധ നിയമപ്രകാരമാണ് ദത്തിനെതിരെ കേസെടുത്തത്. വിചാരണ തടവുകാരനായി കഴിഞ്ഞ ദത്തിന് 1995 ഏപ്രിലിലാണ് ജാമ്യം ലഭിച്ചത്. വിചാരണതടവ് അനുഭവിച്ച 18 മാസം കൂടി ഉള്‍പ്പെടുത്തി 2007ല്‍ സഞ്ജയ് ദത്തിനെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി ഇത് അഞ്ച് വര്‍ഷമായി കുറയ്ക്കുകയായിരുന്നു.
ഇതിനിടയില്‍ സഞ്ജയ് ദത്ത് പല തവണ പരോള്‍ നേടി. ഇത് പല കോണുകളില്‍ നിന്നും വലിയ തോതില്‍ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. 2013 മാര്‍ച്ചില്‍ സഞ്ജയ് ദത്തിന്റെ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
Discussion about this post