ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി അഷ്ടധാതുക്കൾ കൊണ്ട് നിർമിച്ച മണി സമർപ്പിച്ച് . ഉത്തർപ്രദേശിൽ നിന്നുള്ള വ്യവസായി. രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയ 2400 കിലോ ഭാരമുള്ള ഈ മണിക്ക് 25 ലക്ഷം രൂപയാണ് നിർമാണ ചിലവ്. ഈ മണിയുടെ ശബ്ദം എത്ത് കിലോമീറ്റർ വരെ കേൾക്കാമെന്ന് വ്യവസായി അവകാശപ്പെടുന്നു.
30 ഓളം തൊഴിലാളികളുടെ സംഘമാണ് ഇത് നിർമിച്ചത്. സ്വർണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ്, ടിൻ, ഇരുമ്പ്, മെർക്കുറി എന്നീ എട്ട് ലോഹങ്ങൾ കൊണ്ട് നിർമിച്ച ഈ മണി രാജ്യത്തിൽ വച്ച് ഏറ്റവും വലിയ മണിയാണ്.
2400 കിലോയുടെ മണിയോടൊപ്പം 52 കിലോ വീതം ഭാരമുള്ള ഏഴ് മണികൾ കൂടി ക്ഷേത്രത്തിന് സമർപ്പിച്ചു. ആദിത്യ മിത്തൽ, ലോഹ വ്യവസായി മനോജ്, റിഷാങ്ക്, പ്രശാന്ത് മിത്തൽ എന്നിവരും അഞ്ഞൂറോളം വരുന്ന ഭക്തരും ചേർന്ന് അയോദ്ധ്യയിലെ കർസേവകപുരത്ത് വെച്ച് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്, വിശ്വഹിന്ദു പരിഷത്തിലെ ദിനേശ് ചന്ദ്ര, രാജേന്ദ്ര സിംഗ് പങ്കജ് എന്നിവർക്ക് മണികൾ കൈമാറി.
Discussion about this post