പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പ്രധാന കഥാപാത്രമായെത്തുന്ന ആടുജീവിതം. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും സിനിമാ പ്രേമികൾ കാത്തിരിക്കാറുണ്ട്. പൃഥ്വിരാജ് തന്റെ കരിയറിൽ വച്ച് ഏറ്റവും കൂടുതൽ റിസ്ക്കെടുത്ത ചത്രമാണ് ആടുജീവിതം. താരം ഒരു സിനിമയ്ക്ക് വേണ്ടി ഏറ്റവും വലിയ മേക്ക് ഓവർ നടത്തിയതും ആടുജീവിതത്തിന് വേണ്ടിയാണ്. നജീബിനായി ശരീരഭാരം കുറച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് തെലുങ്ക് താരം പ്രഭാസ് ആണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റർ ആദ്യം പങ്കുവച്ചത്. നജീബിന്റെ ക്ലോസ് ഷോട്ട് ചിത്രമാണ് പോസ്റ്ററിൽ. ‘പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും കഥ പറയാൻ കാത്തിരിക്കുന്നു’ എന്ന് കുറിച്ചുകൊണ്ട് പൃഥ്വിരാജും പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം ഏപ്രില്‍ 10 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. എആര്‍ റഹ്‍മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍ കെഎസ് ആണ് ഛായാഗ്രഹണം.
Discussion about this post