പുരുഷ സൗന്ദര്യത്തിൽ പ്രധാന പങ്കാണ് താടിയ്ക്കുള്ളത്. ആണുങ്ങളുടെ കട്ടത്താടി സ്ത്രീകൾക്കും വീക്ക്‌നെസ് ആണ്. അതുകൊണ്ടു തന്നെ താടിയുടെ കാര്യത്തിൽ പുരുഷന്മാർ ശ്രദ്ധിക്കാറുണ്ട്. കൃത്യമായ ഇടവേളകളിൽ വെട്ടിയൊതുക്കി താടി ആകർഷകമാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ആഗ്രഹിച്ചിട്ടും താടി വളരാത്ത ഒരു വിഭാഗവും നമുക്കിടയിൽ ഉണ്ട്. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആകർഷകമായ താടി എല്ലാ പുരുഷന്മാർക്കും വളർത്തിയെടുക്കാം.
നല്ല കട്ടത്താടി ആഗ്രഹിക്കുന്നവർ ഷേവ് ചെയ്യുന്നകാര്യത്തിൽ ശ്രദ്ധിക്കണം. എല്ലായ്‌പ്പോഴും ഒരേ ദിശയിൽ വേണം ഷേവ് ചെയ്യാൻ. വിപരീത ദിശയിൽ ഷേവ് ചെയ്യുന്നത് താടിയിലെ ഫോളിക്കിളുകൾ നശിക്കാൻ ഇടയാക്കും. അതുവഴി താടി വളരാതെ ഇരിക്കും. അതുകൊണ്ട് തന്നെ പരമാവധി ഒരേ ദിശയിൽ ഷേവ് ചെയ്യാൻ ശ്രദ്ധിക്കണം.
വിറ്റാമിനുകളുടെ അഭാവം പുരുഷന്മാരിലെ താടി വളർച്ചയെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ നല്ല താടിയ്ക്കായി വിറ്റാമിൻ ബി, ബി1, ബി 6, ബി 12 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കണം. പ്രോട്ടീനിന്റെ അളവും വർദ്ധിപ്പിക്കണം. ദിവസവും ഭക്ഷണത്തിൽ ബയോട്ടിൻ ഉൾപ്പെടുത്തുന്നത് മുടിയുടെയും നഖത്തിന്റെയും വളർച്ച വർദ്ധിപ്പിക്കും.
താടിയുടെ നല്ല വളർച്ചയ്ക്കായി മുഖം പരിപാലിക്കേണ്ടത് ആവശ്യമാണ്. അതായത് മുഖം ശരിയായി വൃത്തിയാക്കുക. ഫേസ് വാഷ് ഉപയോഗിച്ച് വേണം മുഖം കഴുകാൻ. ശേഷം
മോയ്‌സ്ചറൈസ് ക്രീമുകളും മറ്റും പുരട്ടാം. ആഴ്ചയിൽ ഒരിക്കൽ ചർമ്മം എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് മൃതകോശങ്ങൾ നീക്കം ചെയ്യാനും താടി വേഗത്തിൽ വളരാനും സഹായിക്കും.
ചിലർക്ക് താടി പെട്ടെന്ന് വരുമെങ്കിലും മറ്റ് ചിലർക്ക് വളർച്ച വളരെ സാവധാനത്തിലായിരിക്കും. ഇക്കൂട്ടർ ക്ഷമയോടെ കാത്തിരിക്കണം. താടി നന്നായി വളരാൻ ഏകദേശം ഒൻപത് ആഴ്ചകൾ എങ്കിലും എടുക്കും. അതിനാൽ മടുത്ത് ഇടയ്ക്ക് ഷേവ് ചെയ്യാതെ ഇരിക്കുക.
Discussion about this post