കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിൽ വെള്ളിയാഴ്ച അവധി. ശബരിമല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന പേട്ടതുള്ളൽ പ്രമാണിച്ചാണ് അവധി നൽകിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വെള്ളിയാഴ്ച അവധിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. അതേസമയം അന്നേ ദിവസം നിശ്ചയിച്ച പൊതു പരിപാടികൾക്കോ പൊതുപരീക്ഷക്കോ അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ പറയുന്നു.
ഈ മാസം 15 നാണ് മകരവിളക്ക്. ഇതിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ ശബരിമലയിൽ പുരോഗമിക്കുകയാണ്. തിരുവാഭരണ ഘോഷയാത്രയുടെ ക്രമീകരണങ്ങൾ പന്തളത്തും ആരംഭിച്ചു.
Discussion about this post