( നിലപാട്)
ബിന്ദു ടി
[blockquote author=”ബിന്ദു ടി “]ഏഴ് സൈനികരുടെ ജീവന് ബലിയര്‍പ്പിക്കപ്പെട്ട പത്താന്‍കോട്ട് ആക്രമണത്തില്‍ മനസ്സറിഞ്ഞ് അനുശോചിക്കാതെ, ഇന്ത്യന്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് എന്ന തലക്കെട്ടിലേക്ക് വാര്‍ത്തയെത്തിക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങളും, ഇടത്പക്ഷ കോണ്‍ഗ്രസ് ബുദ്ധി കേന്ദ്രങ്ങളും നടത്തിയ പാഴ് ശ്രമങ്ങള്‍ പക്ഷേ ഏത് ഇന്ത്യക്കാരനെയും ഭയപ്പെടുത്തും[/blockquote]
നമ്മുടെ രാജ്യത്തെ ഭീകരവാദികളും ശത്രു രാജ്യവും ആക്രമിക്കുമ്പോള്‍ ഒരു ശരാശരി ഇന്ത്യന്‍ എങ്ങനെ പെരുമാറുന്നു, ഫോര്‍ത്ത് എസ്റ്റേറ്റ് ഉള്‍പ്പടെയുള്ള ഇന്റവച്ച്വല് സമൂഹം എങ്ങനെ പെരുമാറുന്നു എന്ന് പരിശോധിക്കാനുള്ള ഇടവേളയായിരുന്നു പത്താന്‍കോട്ട് ആക്രമണം നല്‍കിയത്. എന്തിലും രാഷ്ട്രീയം കാണുന്ന ചീത്ത മനസ്സാണ് ചിലരെങ്കിലും രാജ്യസ്നേഹത്തിന് പകരമായി പങ്കുവച്ചത് എന്ന യാഥാര്‍ത്ഥ്യം ഇന്ത്യയെ സ്നേഹിക്കുന്ന, രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരാളെയും വേദനിപ്പിക്കും ഭയപ്പെടുത്തും. ഏഴ് സൈനികരുടെ ജീവന് ബലിയര്‍പ്പിക്കപ്പെട്ട പത്താന്‍കോട്ട് ആക്രമണത്തില്‍ മനസ്സറിഞ്ഞ് അനുശോചിക്കാതെ, ഇന്ത്യന്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് എന്ന തലക്കെട്ടിലേക്ക് വാര്‍ത്തയെത്തിക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങളും, ഇടത്പക്ഷ കോണ്‍ഗ്രസ് ബുദ്ധി കേന്ദ്രങ്ങളും നടത്തിയ പാഴ് ശ്രമങ്ങള്‍ പക്ഷേ ഏത് ഇന്ത്യക്കാരനെയും ഭയപ്പെടുത്തും. സ്വന്തം വീടിന് നേരെ ആക്രമണം നടക്കുമ്പോഴും, സഹോദരന്മാര് പോരാടുമ്പോഴും, മരിച്ച് വീഴുമ്പോളും ഇതിനെല്ലാം കാരണം തറവാട്ട് കാരണവരാണെന്ന് അപഹസിച്ച് വീട്ട് ഭരണം ഞങ്ങളെ ഏല്പിക്കു എന്ന് പറയുന്ന ധൂര്‍ത്ത പൂത്രന്മാരെ ഓര്‍മ്മിപ്പിച്ചു പല പ്രതിപക്ഷ നിലപാടുകളും. ഇന്ത്യയെ ആക്രമിക്കുന്ന തീവ്രവാദികളെ നേരിട്ട് പിന്തുണക്കുന്നില്ലെങ്കിലും, ബ്രിട്ടീഷുകാര്‍ ഓരോരോ നാട്ടുരാജ്യങ്ങളെ ആക്രമിക്കുമ്പോഴും, ശത്രുതയുള്ളത് കൊണ്ട് അത് നോക്കി നില്‍ക്കുകയും പലപ്പോഴും ഈസ്റ്റ് ഇന്ത്യ പട്ടാളത്തെ സഹയിക്കുകയും ചെയ്ത നാട്ടുരാജാക്കന്മാരുടെ ചരിത്രം ഓര്മ്മിപ്പിക്കുന്നില്ലെ ഇവരുടെ നിലപാടുകള്‍.
വിഭജിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷ് കമ്പനിയുടെ കുതന്ത്രം തിരിച്ചറിയാതെ പോയതിന് നൂറ്റാണ്ടോളം നീണ്ട അടിമത്തമാണ് ഇന്ത്യയ്ക്ക് ലഭിച്ച ശിക്ഷ. ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് അധികാരത്തിന്റെ പേരില്‍ വിഘടിച്ച് നിന്നതിന്റെ ഫലം. ഇസ്ലാമിക ഭീകരവാദം ഇന്ത്യയെ ലക്ഷ്യമിടുമ്പോള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും വിഭജിച്ച് നേടുന്നതിന്റെ ഗുണം ഫലം ഭീകരര്‍ കൊയ്യുമോ എന്ന ആശങ്കയാണ് ഇത്തരം നിലപാടുകള്‍ ഉയര്‍ത്തുന്നത്.
പലസ്തീനിലെ ഇസ്രായേല്‍ ആക്രമണത്തില്‍ സേവ് ഗാസ മുദ്രാവാക്യവും, പാരിസ് ഭീകരാക്രമണത്തിനെതിരെ ‘പ്രേ ഫോര്‍ പാരീസ്’ എന്ന മുദ്രാവാക്യവുമെഴുതി വലിയ പ്രചരണം അഴിച്ചുവിട്ടവരാണ് ഇന്ത്യയിലെ ഫോര്‍ത്ത് എസ്റ്റേറ്റ് നവ ലിബറലുകള്‍..വിദേശത്തെ മനുഷ്യാവകാശ ധ്വംസനങ്ങളെ മുച്ചൂടും വിമര്‍ശിച്ചുള്ള വിലയിരുത്തലുകള്‍ കൊണ്ട് നവ മാധ്യമങ്ങളും പ്രതികരണത്തിന്റെ പൊതുവേദിയാക്കി. അറബ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് നേരെ യൂറോപ് ( അവരുടെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി) വാതില്‍ കൊട്ടിയടച്ചപ്പോഴും,(അറബ് രാജ്യങ്ങളെ പോലെ മനുഷ്യത്വമില്ലാത്തത് കൊണ്ടല്ല) ഇന്ത്യന്‍ നവ ലിബറുകള്‍ പുതിയ സ്ലോഗനുകള്‍ വിരചിച്ചു. എന്നാല്‍ പത്താന്‍കോട്ടില്‍ മരിക്കാന്‍ തയ്യാറെത്തിയ പാക് ഭീകരര്‍ നടത്തിയ ്ആക്രമണത്തിനെതിരെ ഒരു മുദ്രാവാക്യവും രചിക്കാന്‍ മേല്പറഞ്ഞ പ്രതികരണവാദികള്‍ തുനിഞ്ഞില്ല. ഇന്ത്യയെ ആക്രമിക്കാനുള്ള തീവ്രവാദികളുടെ പടപുറപ്പാടിനെ ഒറ്റക്കെട്ടായി എതിര്‍ത്തില്ല. പത്താന്‍കോട്ടില്‍ രാജ്യത്തിനായി ജീവന് വെടിഞ്ഞ ഏഴ് സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ മനോഹരമായ ഒരു വരി പോലും തീര്‍ക്കാനവര്‍ മടിച്ചു. പകരം മോദി സര്‍ക്കാരിന്റെ നയതന്ത്രം പാളിയെന്ന രാഷ്ട്രീയ വിമര്‍ശന കുറിപ്പുകള്‍ പ്രചരിപ്പിക്കാനായിരുന്നു എല്ലാവര്ക്കും ആവേശം. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന നവ ലിബറല്‍ മാധ്യമ സംസ്ക്കാരം ഓരോ ഇന്ത്യന്‍ പൗരനോടും കൊഞ്ഞനം കുത്തിയ നിമിഷങ്ങള്‍.
വിഘടന വാദികള്‍ക്ക് നാടുവിട്ട് പോകാം.. ദേശത്തെ അന്യാധീനമാക്കാന്‍ പാടില്ല, ഇന്ത്യയെ ചെറുതാക്കാന്‍ ഇവര്‍ക്കാരും അധികാരം കൊടുത്തിട്ടില്ല എന്ന സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ ചിലര്‍ നവമാധ്യമങ്ങളില്‍ കുറിച്ചിട്ടതു കണ്ടപ്പോള്‍ അത്രയെങ്കിലും ആവേശം തോന്നി. ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് രാഷ്ട്രീയ കാരണങ്ങളാല്‍ വിഘടനത്തിന്റെ ചിന്തകള്‍ ഉയര്‍ത്തുന്ന നവലിബറലുകള്‍ രാജ്യത്തിന് ആവശ്യമില്ല എന്ന ജനങ്ങള്‍ ചിന്തിക്കേണ്ട സമയമായി എന്നോര്‍മ്മിപ്പിച്ചു ചിലരെങ്കിലും..
പാക്ക് തീവ്രവാദ ഭീഷണി എന്നും ഇന്ത്യയ്ക്ക് മേല്‍ ഉണ്ടായിരുന്നെങ്കിലും ആസുത്രിതമായ ഇത്തരം ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമായാണ്. സമാധാനത്തിന്റെ സന്ദേശം ഇന്ത്യ ഉയര്‍ത്തിയ സമയത്തെല്ലാം ഭീകരരും പാക് സൈന്യവും ഐഎസ്ഐയും പുതിയ പ്രതിസന്ധികള്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഉയര്‍ത്താറുണ്ട്. അതിന്റെ തനിയാവര്‍ത്തനമായിരുന്നു പത്താന്‍കോട്ടും കണ്ടത്. ഇന്നലെ ഇന്ത്യന്‍ പ്രധാനമന്ത്രി ലാഹോറില്‍ പോയതിന്റെ തിരിച്ചടി എന്ന നിലയില്‍ അതിനെ കാണുന്നതിനുമപ്പുറം ഭീകരതയെ ഉന്മൂലനം ചെയ്യാനുള്ള ഇന്ത്യന്‍ നീക്കത്തിനെതിരായ മുന്നറിയിപ്പാണ് പാക് ഭീകരാക്രമണം. നിരന്തരം സംഘര്‍ഷം സൃഷ്ടിച്ച് കീഴടക്കാനുള്ള ഇസ്ലാമിക തീവ്രവാദത്തിന്റെ അണുരണനങ്ങള്‍ ഇന്ത്യയിലും വല വിരിച്ചുവെന്നതും തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യമാണ്.
പത്താന്‍കോട്ട് വ്യോമകേന്ദ്രം ആക്രമിക്കാനുള്ള നീക്കം വിജയിച്ചു എന്ന മട്ടിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ മിക്കതും സംഭവത്തെ തെറ്റായി റിപ്പോര്‍ട്ട് ചെയ്തത്. ആറ് ഭീകരരെ കൊന്ന് തള്ളാനെടുത്ത സമയവും, ഏഴ് സൈനികര്‍ ജീവന് ബലിയര്‍പ്പിക്കേണ്ടി വന്നതും അവരതിന് കാരണമായി നിരത്തി. ഒരു മരണത്തെയും ചെറുതായി കാണാനാവില്ല എങ്കിലും..പത്താന്‍കോട്ടില്‍ വ്യോമത്താവളം ആക്രമിക്കാനുള്ള ശ്രമം പരാജയപ്പെടുകയാണ് ഉണ്ടായതെന്നാണ് വാസ്തവം. വിരമിച്ച പ്രമുഖ സൈനികോദ്യോഗസ്ഥരും, പട്ടാള മേധാവികളും, നയതന്ത്ര വിദഗ്ധരും ഇക്കാര്യം ആവര്‍ത്തിച്ചു പറയുമ്പോഴും, ഇന്ത്യന്‍ മാധ്യമങ്ങള്‍ അതെല്ലാം കേട്ടില്ലെന്ന് നടിച്ചു. അസഹിഷ്ണുത വാദം പോലെ അന്താരാഷ്ട്രതലത്തില്‍ വരെ മോദി സര്‍ക്കാരിനെ ആക്രമിച്ച് നിലംപരിശാക്കാനുള്ള സാധ്യതകള്‍ തേടുകയായിരുന്നു അവര്‍ ഈ സംഭവത്തിലും. സ്വന്തം രാജ്യത്തെ ഇക്ഴത്തി കാണിച്ച അസഹിഷ്ണുത വാദം പോലെ നിസ്സാരമല്ല ഇപ്പോള്‍ ഭീകരാക്രമണത്തെ പ്രകീര്‍ത്തിക്കാതെ പുകഴ്ത്തിയും, ഇന്ത്യന്‍ പ്രതിരോധസംവിധാനത്തെ താറടിച്ചും നടത്തുന്ന മാധ്യമ പ്രചരണങ്ങള്‍. ദേശവിരുദ്ധതയുടെ രാജ്യ ദ്രോഹത്തിന്റെ കനലുകള്‍ വാരിയെറിയുകയാണ് പത്താന്‍കോട്ട് ആക്രമണം രാഷ്ട്രീയമായ ഉപയോഗിക്കുന്നവര്‍ ചെയ്യുന്നത്.
‘അവരിനി നിങ്ങളെയും തേടി വരും’ എന്ന സ്ലോഗണ്‍ ഫാസിസത്തിനെതിരെ നവമാധ്യമങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന കാലമാണ് ഇത്..നല്ല ആങ്ങളമായരായി ഐസിസിനെ വരെ വിലയിരുത്തിയ മാധ്യമ ശിഖണ്ഡികളുടെ അഴിഞ്ഞാട്ടത്തിനും കരുത്ത് കുറഞ്ഞിട്ടില്ല. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയപ്പോഴും, യാക്കൂബ് മേമനെതിരെയുള്ള വധശിക്ഷ നടപ്പാക്കിയപ്പോഴും ഇന്ത്യയിലെ നവ ലിബറലുകളെന്ന് സ്വയം കുപ്പായമിട്ട ഇടത് പക്ഷ ബുദ്ധിജീവികളും എന്തിലും രാഷ്ട്രീയം കാണുന്ന മൃതസോഷ്യലിസ്റ്റുകളും വാളെടുത്ത് ഇന്ത്യന്‍ ദേശീയതയെ വെല്ലുവിളിച്ചത് ആരും മറന്നിട്ടില്ല.പക്ഷേ ഇപ്പോള്‍ രാജ്യത്തിന് നേരെ ശത്രുക്കള്‍ ഒളിയാക്രമണം നടത്തുമ്പോഴും അത് തുടരുന്നത് അവരെത്രത്തോളം അരാജകവാദികളായി എന്ന് വ്യക്തമാക്കി തരുന്നു.
വീണ്ടും പറയുന്നു സ്വന്തം വീടിന് നേരെ, കൂടെ പിറപ്പുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് നേരെ ഇനിയും നിങ്ങളിങ്ങനെ രാഷ്ട്രീയ തിമിരം വച്ച് കുടപിടിക്കരുത്…അവരിനി നിങ്ങളെയും തേടി വരും എന്നല്ല..അതിന് മുന്‍പ് നാട് തന്നെ രാജ്യദ്രോഹികളെ തേടിയെത്തുമെന്നാണ് ഓര്‍മ്മപ്പെടുത്താനുള്ളത്.
Discussion about this post