എറണാകുളം: ഇൻഡക്ഷൻ സ്റ്റൗ ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി കെഎസ്ഇബി. ഇൻഡക്ഷൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് കെഎസ്ഇബി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കൂടുതൽ വൈദ്യുതി ചിലവാകും എന്നതിനാൽ കൂടുതൽ നേരം പാചകം ചെയ്യാൻ ഇൻഡക്ഷൻ സ്റ്റൗ അനുയോജ്യമല്ലെന്ന് കെഎസ്ഇബി പറയുന്നു.
1500 2000 വാട്‌സ് ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിന്റെ പവർ റേറ്റിംഗ്. അതായത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാൽ കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്ഷൻ കുക്കർ അനുയോജ്യമല്ല. കുക്കറിന്റെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തിേനക്കാൾ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവർ കുറയ്ക്കാവുന്നതാണെന്നും കെഎസ്ഇബി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റാൻ ശ്രദ്ധിക്കണം എന്നും കെഎസ്ഇബി അറിയിച്ചു.
Discussion about this post