ന്യൂഡൽഹി; മാലിദ്വീപ് വിഷയത്തിൽ നിലപാടിൽ ഉറച്ച് ഈസിമൈ ട്രിപ്പ്. മാലിദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്‌സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്സ് (MATATO) സിഇഒ നിഷാന്ത് പിറ്റിക്ക് തുറന്ന കത്തിൽ ക്ഷമാപണം നടത്തിയിട്ടും ഓൺലൈൻ യാത്രാ ആസൂത്രണ പ്ലാറ്റ്ഫോമായ EaseMyTrip അതിന്റെ മാലദ്വീപ് വിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. രാജ്യമാണ് പ്രധാനം ബിസിനസ് പിന്നെയെന്നാണ് കമ്പനി നിലപാട്.
ഈസിമൈ ട്രിപ്പിന്റെ വാട്‌സ്ആപ്പ് ബിസിനസിൽ അക്കൗണ്ടിൽ നിന്ന് വരുന്ന മെസേജിൽ നേഷൻ ഫസ്റ്റ്,ബിസിനസ് ലേറ്റർ എന്ന് ആരംഭിക്കുന്ന സന്ദേശത്തിലാണ് കമ്പനി തങ്ങളുടെ നിലപാട് ആവർത്തിക്കുന്നത്.
രണ്ടാമത്തെ വലിയ ട്രാവൽ കമ്പനി എന്ന നിലയ്ക്ക് നമ്മുടെ രാജ്യത്തിന്റെ അന്തസ്സിനായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയെയും പൗരന്മാരെയും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള മാലിദ്വീപ് മന്ത്രിമാരുടെ അഭിപ്രായങ്ങളോട് ഞങ്ങൾ പ്രതികരിച്ചിട്ടുണ്ട്. ജനുവരി 8 മുതൽ, മാലിദ്വീപിലേക്കുള്ള എല്ലാ യാത്രാ ബുക്കിംഗുകളും ഞങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു, ഞങ്ങളെ സംബന്ധിച്ചിടത്തോളം നമ്മുടെ രാജ്യത്തിന് ലാഭത്തിനേക്കാൾ മുൻഗണന നൽകുന്നു. ഇന്ത്യയിലെ അതിമനോഹരമായ ബീച്ചുകളിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും കമ്പനി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മാലിദ്വീപിലേക്കുള്ള ബുക്കിംഗുകൾ പുനഃരാരംഭിക്കാൻ അഭ്യർത്ഥിച്ച് മാലിദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്‌സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്സ് രംഗത്തെത്തിയത്. മന്ത്രിമാരിൽ നിന്നുണ്ടായ വേദനിപ്പിക്കുന്ന അഭിപ്രായങ്ങൾ അവഗണിക്കാൻ അഭ്യർത്ഥിച്ച സംഘടന, ഇത് മാലിദ്വീപിന്റെ പൊതുവികാരമല്ലെന്നും പറഞ്ഞു.
ഞങ്ങളുടെ ഇന്ത്യക്കാരെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരായി ഞങ്ങൾ കണക്കാക്കുന്നു. വിനോദസഞ്ചാരം മാലിദ്വീപിന്റെ ജീവനാഡിയായി നിലകൊള്ളുന്നു, നമ്മുടെ ജിഡിപിയുടെ മൂന്നിൽ രണ്ട് ഭാഗവും സംഭാവന ചെയ്യുകയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏകദേശം 44,000 മാലിദ്വീപുകാർക്ക് ഉപജീവനമാർഗം നൽകുകയും ചെയ്യുന്നു. ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നത് നമ്മുടെ സമ്പദ്വ്യവസ്ഥയിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇന്ത്യൻ ടൂറിസ്റ്റുകൾ ‘മാലദ്വീപ് ടൂറിസം മേഖലയുടെ വിജയത്തിൽ ഒഴിച്ചുകൂടാനാവാത്ത ശക്തിയാണെന്ന് സംഘടന പറഞ്ഞിരുന്നു.
Discussion about this post