ആലപ്പുഴ : അയോധ്യയിൽ ശ്രീരാമ പ്രാണ പ്രതിഷ്ഠ നടക്കുന്ന ദിനത്തിൽ എല്ലാവരും വീടുകളിൽ ദീപം തെളിയിച്ച് പ്രാർത്ഥിക്കണമെന്ന് ധീവരസഭ. ധീവരസഭ ജനറൽ സെക്രട്ടറി ആയ മുൻ അമ്പലപ്പുഴ എംഎൽഎ വി. ദിനകരൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് എല്ലാവരോടും വീടുകളിൽ ദീപം തെളിയിച്ചു പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടത്.
” മറ്റാരെക്കാളും ഈശ്വരവിശ്വാസത്തിൽ മുന്നിൽ നിൽക്കുന്ന ധീവര സമുദായം അയോധ്യയിൽ ശ്രീരാമ തീർത്ഥ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 22ആം തീയതി തിങ്കളാഴ്ച നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് എല്ലാ ധീവര ഭവനങ്ങളിലും വൈകുന്നേരം 6:30ന് ദീപം തെളിയിച്ചു പ്രാർത്ഥന നടത്തണമെന്ന് അപേക്ഷിക്കുന്നു” എന്നാണ് ധീവരസഭ ജനറൽ സെക്രട്ടറി കൂടിയായ മുൻ എംഎൽഎ വി. ദിനകരൻ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ എൻ എസ് എസ്, എസ്എൻഡിപി സമുദായ നേതാക്കളും രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ എല്ലാ വിശ്വാസികളും പ്രാർത്ഥനകളോടെ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇന്ന് കണിച്ചുകുളങ്ങരയിൽ രാഷ്ട്രീയ സ്വയംസേവക സംഘ പ്രവർത്തകരിൽ നിന്നും അക്ഷരവും ക്ഷണപത്രികയും സ്വീകരിച്ച എസ്എൻഡിപി യോഗം അധ്യക്ഷൻ വെള്ളാപ്പള്ളി നടേശനും രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ എല്ലാവരും ദീപം തെളിയിച്ചു പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Discussion about this post