ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെശ്രീരാമൻ തന്റെ ക്ഷേത്രം പുതുക്കിപ്പണിയാൻ തിരഞ്ഞെടുത്ത ഭക്തൻ’ എന്ന് വിശേഷിപ്പിച്ച് മുതിർന്ന് ബിജെപി നേതാവ് എൽകെ അദ്വാനി.പ്രധാനമന്ത്രി മോദി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കുമ്പോൾ, അദ്ദേഹം ഇന്ത്യയിലെ എല്ലാ പൗരന്മാരെയും പ്രതിനിധീകരിക്കുമെന്ന് എൽകെ അദ്വാനി പറഞ്ഞു. രാഷ്ട്ര ധർമ്മ എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വാക്കുകൾ.
അഭിമുഖത്തിൽ, അദ്ദേഹം അയോദ്ധ്യ ശ്രീരാമജന്മഭൂമി പോരാട്ടവും രഥയാത്രയും ഓർത്തെടുത്തു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകവും പരിവർത്തനപരവുമായ സംഭവം’ എന്നാണ് അദ്ദേഹം രഥയാത്രയെ വിശേഷിപ്പിച്ചത്, ഇത് തനിക്ക് ‘ഇന്ത്യയെയും തന്നെയും’ വീണ്ടും കണ്ടെത്താനുള്ള അവസരം നൽകിയെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
(990 സെപ്തംബറിൽ, രഥയാത്ര ആരംഭിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം അയോദ്ധ്യയിൽ ഒരു മഹത്തായ രാമക്ഷേത്രം നിർമ്മിക്കുമെന്ന് വിധി തീരുമാനിച്ചതായി എനിക്ക് തോന്നി.രഥയാത്ര’ തുടങ്ങി ദിവസങ്ങൾക്ക് ശേഷം, ഞാൻ ഒരു സാരഥി മാത്രമാണെന്ന് എനിക്ക് മനസ്സിലായി. പ്രധാന സന്ദേശം യാത്ര തന്നെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ഞങ്ങൾ യാത്ര ആരംഭിച്ച ശ്രീരാമനിലുള്ള ഞങ്ങളുടെ വിശ്വാസം രാജ്യത്ത് ഒരു പ്രസ്ഥാനത്തിന്റെ രൂപമാകുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. യാത്രയ്ക്കിടയിൽ എന്റെ ജീവിതത്തെ സ്വാധീനിച്ച നിരവധി അനുഭവങ്ങൾ ഉണ്ടായിരുന്നു. വിദൂര ഗ്രാമങ്ങളിൽ നിന്നുള്ള അജ്ഞാതരായ ഗ്രാമവാസികൾ രഥം കണ്ട് വികാരഭരിതരായി എന്റെ അടുക്കൽ വരും. അവർ സല്യൂട്ട് ചെയ്യും… ‘രാമൻ’ ജപിച്ച് പോകും. ഇതൊരു സന്ദേശമായിരുന്നു. രാമക്ഷേത്രം സ്വപ്നം കണ്ടവർ ഏറെയുണ്ടെന്ന്’- എന്ന് അദ്ദേഹം പറയുന്നു.
Discussion about this post