മുംബൈ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി അയോദ്ധ്യയിൽ നിന്നും പൂജിച്ച് കൊണ്ടുവന്ന അക്ഷതം സ്വീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. രാമക്ഷേത്ര ട്രസ്റ്റ് അംഗങ്ങകൾ അദ്ദേഹത്തിന് അക്ഷതം കൈമാറിയത്. അക്ഷതം ഏറ്റുവാങ്ങുന്ന സച്ചിൻ തെണ്ടുൽക്കറിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ട്രസ്റ്റ് അംഗങ്ങൾ വസതിയിൽ നേരിട്ട് എത്തിയാണ് സച്ചിന് അക്ഷതം നൽകിയത്. ഇതിന് പുറമേ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള ക്ഷണക്കത്തും കൈമാറി. പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള അക്ഷതം ഏറ്റുവാങ്ങുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് സച്ചിൻ.
നേരത്തെ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ വിരാട് കോഹ്ലിയ്ക്കും അക്ഷതവും ക്ഷണക്കത്തും കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിനും ക്ഷണം ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ക്രിക്കറ്റ് താരങ്ങൾക്ക് ആർഎസ്എസ് അക്ഷതം കൈമാറും. അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, രജനികാന്ത്, ധനുഷ്, മോഹൻലാൽ, രൺബീർ കപൂർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, പ്രഭാസ്, യാഷ് തുടങ്ങിയവരാണ് അക്ഷതം ഏറ്റുവാങ്ങിയ മറ്റ് പ്രമുഖർ.
Discussion about this post