മാലെ; അഞ്ച് ദിവസത്തെ ചൈനീസ് സന്ദർശനത്തിന് പിന്നാലെ ഇന്ത്യയ്ക്ക് നേരെ ഒളിയമ്പുമായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപ് ചെറിയ രാജ്യമായിരിക്കാം. പക്ഷെ തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് ആർക്കും നൽകിയിട്ടില്ലെന്ന് മുയിസു പറഞ്ഞു
ഇന്ത്യൻ മഹാസമുദ്രത്തിലെ ചെറിയ ദ്വീപുകളാണെങ്കിലും 900000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സാമ്പത്തിക മേഖലയാണത്. സമുദ്രത്തിന്റെ വലിയയൊരു ഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് മാലദ്വീപ്. ഇന്ത്യൻ മഹാസമുദ്രം ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെതല്ലെന്നും മാലദ്വീപ് സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും മുയിസു പറഞ്ഞു. ഞങ്ങൾ ആരുടെയും വീട്ടുമുറ്റത്തല്ല. ഞങ്ങൾ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്ന് മുയിസു കൂട്ടിച്ചേർത്തു.
ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാത്ത ചൈനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം ചൈനയിൽ നിന്നും മാലദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ അയക്കുന്നതിനുള്ള തീവ്രശ്രമമുണ്ടാകണമെന്ന് മുയ്സു ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദ്വീപിലേക്ക് ചൈനീസ് സഞ്ചാരികളുടെ യാത്ര വർധിപ്പിക്കുന്നതടക്കമുള്ള 20 ഉടമ്പടികളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
Discussion about this post