ഡെറാഡൂൺ: ഭഗവാൻ ശ്രീരാമനും ദേവഭൂമിയും തമ്മിലുള്ളത് തകർക്കാൻ കഴിയാത്ത ബന്ധമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ദശരഥ മഹാരാജാവ് ശ്രീരാമൻ ഉണ്ടാകാനായി പൂജ നടത്തിയത് ഇവിടെയാണ്. ലങ്ക ദഹനത്തിന് ശേഷം അയോദ്ധ്യയിലേക്ക് മടങ്ങിവന്ന ശ്രീരാമൻ പിതൃയാഗം നടത്തിയത് ഉത്തരാഖണ്ഡിന്റെ മണ്ണിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീരാമ ഭഗവാന് ഉണ്ടാകുന്നതിന് വേണ്ടി ദശരഥ മഹാരാജാവ് പൂജ നടത്തിയത് സരയൂ നദിയുടെ തീരത്താണ്. ഈ നദിയുടെ ഉത്ഭവം ആകട്ടെ ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലും. ലങ്ക ദഹനത്തിന് ശേഷം അയോദ്ധ്യയിലേക്ക് മടങ്ങിയെത്തിയ ശ്രീരാമൻ ദശരഥ മഹാരാജാവിന് പിതൃയാഗം നടത്തിയിരുന്നു. ഇത് വേദപ്രയാഗിലെ രഘുനാഥ് ക്ഷേത്രത്തിൽ വച്ചായിരുന്നു. ഭഗവാൻ ശ്രീരാമൻ രാജ്യത്തിന്റെ ആത്മാവാണ്. ദേവഭൂമിയിൽ നിന്നുള്ള രാമലീലയുടെ പ്രദർശനം അയോദ്ധ്യയിൽ നടക്കുന്നു എന്നത് ഏറെ അഭിമാനകരമായ ഒന്നാണ്. അയോദ്ധ്യയിൽ എത്തിയ രാമലീലകളിൽ ഏറ്റവും മികച്ചത് ഉത്തരാഖണ്ഡിൽ നിന്നും ആണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നല്ലൊരു സംസ്ഥാനം കെട്ടിപ്പടുക്കാൻ അഴിമതി എന്ന രാവണനെയും, ലഹരി എന്ന കുംഭകർണ്ണനെയും ഇല്ലാതാക്കിയേ മതിയാകൂ. അതിനായുള്ള പ്രവർത്തനങ്ങൾ തങ്ങൾ ആരംഭിച്ചു കഴിഞ്ഞു. യുവാക്കളെ ലഹരിയിൽ നിന്നും സംരക്ഷിക്കാൻ വിവിധ പരിപാടികൾ നടത്തിവരികയാണെന്നും ധാമി വ്യക്തമാക്കി.
Discussion about this post