ന്യൂഡൽഹി: നേതൃത്വത്തിന്റെ അവഗണനയെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച സംഭവത്തിൽ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. ആദ്യം സ്വന്തം പാർട്ടി നേതാക്കളോട് നീതി കാണിക്കൂ എന്ന് ബിജെപി കുറ്റപ്പെടുത്തി.
‘ആദ്യം സ്വന്തം പാർട്ടിയിലെ നേതാക്കളോട് നീതി കാണിക്കൂ. പിന്നീടാകാം ന്യായ യാത്ര’- ബിജെപിയുടെ ഐ.ടി സെല്ലിന്റെ ചുമതല വഹിക്കുന്ന അമിത് മാളവ്യ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് തുടങ്ങാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിമർശനം.
കോൺഗ്രസ് വിട്ട മിലിന്ദ് ദേവ്റ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സാന്നിദ്ധ്യത്തില്‍ ശിവസേന അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ മുംബൈ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ മുന്‍ മുംബൈ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമാണ് മിലിന്ദ്.
രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക അദ്ധ്യായത്തിന് ഇവിടെ അവസാനമാകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിയുമായുള്ള 55 വര്‍ഷത്തെ ബന്ധം ഇതോടെ അവസാനിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് മിലിന്ദ് ദേവ്റ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനും ഇന്‍ഡി സഖ്യത്തിനും കനത്ത തിരിച്ചടിയായേക്കും.
66 ദിവസം നീളുന്ന ഭാരത് ജോഡോ ന്യായ് യാത്ര യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും.
Discussion about this post