മുംബൈ: ശിവസേനയിൽ അംഗത്വം സ്വീകരിച്ച് കോൺഗ്രസ് വിട്ട മിലിന്ദ് ദിയോറ. വർഷയിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ഔദ്യോഗിക വസതിയിൽ നടന്ന പരിപാടിയിൽ ആയിരുന്നു അദ്ദേഹം ശിവസേന അംഗത്വം സ്വീകരിച്ചത്. ഏകനാഥ് ഷിൻഡെ ദിയോറയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
വൈകീട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ ശിവസേന പ്രവേശനം. മിലിന്ദിന്റെ അനുയായികളും ശിവസേനയിൽ ചേർന്നിട്ടുണ്ട്. പരിപാടിയിൽ മുതിർന്ന ശിവസേന നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തു.
രാവിലെയോടെയായിരുന്നു മിലിന്ദ് കോൺഗ്രസ് വിട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും, പാർട്ടിയുടെ പ്രവർത്തനങ്ങളുമായുമെല്ലാം മിലിന്ദിന് നേതൃത്വവുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് അദ്ദേഹം പാർട്ടി വിടുമെന്ന വാർത്തകളും സജീവമായിരുന്നു. ഇതിനിടെയായിരുന്നു രാവിലെ അദ്ദേഹം ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്. ഇതോടെ 55 വർഷക്കാലം കോൺഗ്രസുമായി തുടർന്നിരുന്ന ബന്ധമാണ് മിലിന്ദ് അവസാനിപ്പിച്ചത്.
Discussion about this post