ടെൽ അവീവ്: ഹമാസിന്റെ അടിവേര് വരെ ഇളക്കിയ അതി തീവ്രമായ കരയുദ്ധത്തിന് ശേഷം തങ്ങളുടെ യുദ്ധതന്ത്രം അടുത്ത ഘട്ടത്തിലേക്ക് മാറ്റാനൊരുങ്ങി ഇസ്രായേൽ സൈന്യം. പരക്കെയുള്ള നാശം ലക്‌ഷ്യം വച്ച രണ്ടാം ഘട്ടത്തിന് ശേഷം കേന്ദ്രീകൃതമായ ലക്ഷ്യങ്ങൾ ഉന്നം വച്ച് കൊണ്ടുള്ള മൂനാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇസ്രായേൽ സേന. ഗാസാ മുനമ്പിന്റെ തെക്ക് ഭാഗം കേന്ദ്രീകരിച്ചാണ് യുദ്ധത്തിന്റെ മൂനാം ഘട്ടം പ്ലാൻ ചെയ്ത് നടപ്പിലാക്കാൻ ഇസ്രായേൽ ഉദ്ദേശിക്കുന്നത്
വടക്കൻ ഗാസയിലും ഹമാസിന്റെ മുൻ ശക്തി കേന്ദ്രമായ ഗാസ സിറ്റിയിലും ഹമാസിന്റെ സംഘടിത സൈനിക സംവിധാനങ്ങൾ തകർക്കുന്നതിൽ വിജയിച്ചു എന്ന IDF ന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മൂനാം ഘട്ടത്തിലേക്ക് കടക്കാനുള്ള ഇസ്രായേൽ സൈന്യത്തിന്റെ തീരുമാനം
ഗസ്സയുടെ വടക്ക് ഭാഗത്ത് ഇപ്പോഴും തീവ്രവാദികളും ആയുധങ്ങളും ഉണ്ടെങ്കിലും, അവർ സംഘടിത സൈനിക ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്നില്ല. ഞങ്ങളുടെ നേട്ടങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ഞങ്ങൾ ഇപ്പോൾ ആ മേഖലയിൽ വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത് . കേന്ദ്ര ഗാസ മുനമ്പിൽ സെൻട്രൽ ക്യാമ്പുകളുടെ പ്രദേശത്തും തെക്കൻ ഗാസ മുനമ്പിൽ ഖാൻ യൂനിസ് പ്രദേശത്തുമാണ് ഇസ്രായേൽ സേന ഇപ്പോൾ കേന്ദ്രീകരിക്കുന്നത് . ഐഡിഎഫ് വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി വ്യക്തമാക്കി
ഈ വരുന്ന വർഷം സൈന്യം ഗാസയെ രണ്ടായി വിഭജിക്കും അതിൽ ഒന്ന് വിഭജന രേഖയെ പ്രതിരോധിക്കാൻ വിന്യസിക്കുമ്പോൾ മറ്റേത്, വടക്ക് നിന്ന് തെക്കൻ ഗാസയിലേക്ക് നീങ്ങാൻ തീവ്രവാദികൾ തുരങ്കങ്ങൾ ഉപയോഗിക്കില്ലെന്ന് ഉറപ്പു നൽകാൻ വേണ്ടി പ്രവർത്തിക്കും
പ്രായോഗികമായി ഇതിന്റെ അർത്ഥം ഒരുപാട് സൈനികർ നാട്ടിലേക്ക് മടങ്ങും എന്നാണ്. യുദ്ധം തുടങ്ങിയതിനു ശേഷം തീർത്തും അവഗണിക്കപ്പെട്ട ഇസ്രായേലി സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുവാൻ ഇങ്ങനെ ഡിസ്ചാർജ് ചെയ്യുന്ന സൈന്യം നാട്ടിലെ തൊഴിൽ മേഖലയിലേക്ക് ചേക്കേറും
“അവ്യക്തത” യ്ക്ക് ഊന്നൽ നൽകിയാണ് യുദ്ധം മൂനാം ഘട്ടത്തിലേക്ക് മാറ്റാനുള്ള ഇസ്രായേൽ സൈന്യത്തിന്റെ തീരുമാനം വരുന്നത്. യുദ്ധഭൂമിയിലെ നിലവിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് യുദ്ധ തന്ത്രം മാറ്റുകയും, തങ്ങളുടെ അടുത്ത പദ്ധതി എന്താണെന്നു ശത്രുവിന് ഊഹിക്കാൻ ഇടകൊടുക്കാതിരിക്കുകയും ചെയ്യുക എന്നാണ് “അവ്യക്തത” കൊണ്ട് ഇസ്രായേൽ സൈന്യം ഉദ്ദേശിക്കുന്നത്
മധ്യ, തെക്കൻ ഗാസയിൽ ഐഡിഎഫ് അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ, അത് മുൻ ഘട്ടങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ പ്രായോഗിക തലത്തിൽ നടപ്പിലാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . രഹസ്യാന്വേഷണ ശേഖരണം, തുരങ്കങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ക്ലാസിഫൈഡ് മാർഗങ്ങൾ, കൃത്യമായ സ്‌ട്രൈക്കുകൾ, ഹമാസിന്റെ സൈനിക ശേഷി ഫലപ്രദമായി തകർക്കുമ്പോൾ സിവിലിയൻ അപകടങ്ങൾ കുറയ്ക്കൽ എന്നിവയാണവ
എന്നാൽ യുദ്ധം കഴിഞ്ഞാലും വരും വർഷങ്ങളിൽ ഇസ്രായേൽ സേന അതീവ ജാഗ്രത പാലിക്കുമെന്ന് ഉറപ്പാണ്. ലഭിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾക്ക് അനുസൃതമായി റെയിഡുകൾ നടത്തുക. മറ്റൊരു ഇസ്രായേലി വംശഹത്യ ഉണ്ടാവാതിരിക്കാൻ, സംവിധാനങ്ങൾ നിർമ്മിക്കുന്നതിൽ നിന്നും ഹമാസിനെ തടയുക എന്നതായിരിക്കും അവ
Discussion about this post