രുചിയും ഗുണവും ഒരുപോലെ ഉള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ഭക്ഷണം നന്നാവണമെങ്കിൽ പല ഘടകങ്ങൾ ഒത്തു ചേരണം ചേരുവകളോടൊപ്പം തന്നെ പ്രധാന്യമിള്ളതാണ് പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും. പണ്ട് നമ്മൾ മൺചട്ടിയും കൽചട്ടിയുമായിരുന്നു പാചകത്തിന് ഉപയോഗിച്ചിരുന്നത്. ഇന്നത് നോൺസ്റ്റിക് പാത്രങ്ങൾക്കും സെറാമിക് പാത്രങ്ങൾക്കും അലുമിനിയം, സ്റ്റീൽ പാത്രങ്ങളിലേക്ക് വഴിമാറി.
പണ്ടുകാലത്ത് നാം ഉപയോഗിച്ചിരുന്നവയാണ് കൽചട്ടികൾ. പ്രകൃതിദത്ത നോൺസ്റ്റിക് തന്നെ. ഇത്തരം കൽചട്ടി ഉപയോഗിക്കുന്നതിൽ ഗുണങ്ങൾ ഏറെയാണ്.
കല്ല് കൊത്തിയുണ്ടാക്കുന്ന പാത്രമാണ് കൽചട്ടി. പഴയ കാലത്ത് ധാരാളമായി അടുക്കളകളിൽ ഉപയോഗിച്ചിരുന്നു.കൽച്ചട്ടിയിൽ അടുപ്പത്ത് ചെറു തീയിൽ വച്ചാൽ ‘അടിയിൽ പിടിക്കാതെ’ സ്വാദിഷ്ഠമായ ഭക്ഷണം തയ്യാറാക്കാം. അതായത് പ്രകൃതദത്തമായി നോൺസ്റ്റിക് പാത്രത്തിന്റെ ഗുണങ്ങൾ ഉണ്ട്. സാധാരണ നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിംഗ് പോകുമ്പോഴുണ്ടാകുന്ന ദോഷമൊന്നും ഇവയ്ക്കില്ല.
എല്ലാ ഭാഗത്തും ചൂട് ഒരുപോലെ എത്തുന്നതിനാൽ ഭക്ഷണത്തിന് കൂടുതൽ രുചിയേകുന്നു. ഡീപ് ഫ്രൈ, റോസ്റ്റിംഗ്, ബേക്കിംഗ് തുടങ്ങിയ എല്ലാ പാചകരീതിയ്ക്കും ചേർന്ന് പാത്രങ്ങളാണ് ഇവ.
ലോഹസാന്നിധ്യം ഇല്ലാത്തത് കൊണ്ടുതന്നെ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും പൊട്ടലുകളും വിള്ളലുകളും വളരെ പെട്ടെന്ന് ഉണ്ടാവുന്നുമില്ല.












