ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരന്‍. ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം.വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ വൈകുമെന്ന വിവരം അനൗണ്‍സ് ചെയ്യുന്നതിനിടെയാണ് പൈലറ്റിനെ യാത്രക്കാരന്‍ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റായ അനൂപ് കൂമാറിനെയാണ് യാത്രക്കാരന്‍ ആക്രമിച്ചത്.ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം 13 മണിക്കൂറോളം വൈകിയിരുന്നു. ഈ വിവരം യാത്രക്കാരുമായി പൈലറ്റ് പങ്കുവെയ്ക്കുകയായിരുന്നു.ഈ സമയത്താണ് പ്രകോപിതനായ യാത്രക്കാരന്‍ അവസാന നിരയില്‍ നിന്ന് ഓടി വന്ന് പൈലറ്റിനെ ഇടിച്ചത്.
സംഭവത്തില്‍, ഇന്‍ഡിഗോ വിമാനക്കമ്പനി നല്‍കിയ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. വ്യേമയാന സുരക്ഷാ ഏജന്‍സി അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Discussion about this post