മുംബൈ: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റയെ പാർട്ടിയിൽ ചേർത്തത് വെറും ട്രെയിലർ മാത്രമാണെന്നും മുഴുവൻ സിനിമ വരാനിരിക്കുന്നതെ ഉള്ളുവെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പ്രതിപക്ഷ നേതാക്കൾ കോൺഗ്രസ് വിടുമെന്ന സൂചനയയാണ് ഷിൻഡെയുടെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്.
ഞാൻ ഒരു ഡോക്ടറല്ല. ഡോക്ടർ അല്ലാതിരുന്നിട്ടും ഒന്നര വർഷം മുമ്പ് ഞാൻ ഒരു ഓപ്പറേഷൻ നടത്തി… തുന്നൽ പോലും ഇടേണ്ടി വന്നില്ല, ഓപ്പറേഷൻ കഴിഞ്ഞു. ഇതിൽ കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല…ഇത് ഒരു ട്രെയിലർ മാത്രമാണ്, സിനിമ ഇനിയും വരാനിരിക്കുന്നതേയുള്ളൂ,” അദ്ദേഹം പറഞ്ഞു.
1.5 വർഷം മുമ്പ് അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള ബന്ധം വേർപെടുത്തിയപ്പോൾ താൻ അനുഭവിച്ച വികാരങ്ങളും നിലവിലെ സാഹചര്യത്തിൽ മിലിന്ദ് ദേവ്‌റ പ്രകടിപ്പിച്ച വികാരങ്ങളും സമാനമാണെന്ന് ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കി. 55 വർഷമായി കോൺഗ്രസുമായി പുലർത്തി വന്ന ബന്ധത്തിന് അറുതി വരുത്തിയാണ് മിലിന്ദ് ദിയോറ ഷിൻഡെ വിഭാഗത്തിന്റെ ശിവസേനയിൽ ചേർന്നത്. കോൺഗ്രസ് ഇപ്പോൾ പഴയ കോൺഗ്രസ് അല്ലെന്നും രാജ്യത്തിൻറെ വികസനത്തെയും വ്യവസായ പ്രമുഖരെയും ആക്ഷേപിക്കുക എന്നാണ് ഇപ്പോൾ കോൺഗ്രസിന്റെ നയമെന്നും മിലിന്ദ് ദിയോറ പറഞ്ഞു
Discussion about this post