ദക്ഷിണേന്ത്യ മകരസംക്രാന്തി, പൊങ്കൽ ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം കൊണ്ട് അമ്പരപ്പിച്ചിരിക്കുകയാണ് നടൻ പ്രഭാസ്. നീണ്ട ഇടവേളയ്ക്കുശേഷം നാടൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന പ്രഭാസിനയാണ് ചിത്രത്തിന്റെ പോസ്റ്ററിൽ കാണാനാവുക. ‘ദി രാജാസാബ്’ എന്നാണ് പ്രവാസിന്‍റെ പുതിയ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ആയിരിക്കും രാജാസാബ് എന്നാണ് സൂചന.
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ തെലുങ്കിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള മാരുതിയാണ് രാജാസാബ് സംവിധാനം ചെയ്യുന്നത്. പ്രഭാസിന്റെ കഴിഞ്ഞ ചിത്രങ്ങൾ പോലെ തന്നെ പാൻ ഇന്ത്യൻ ചിത്രമായി തന്നെയാണ് രാജാസാബും ഒരുക്കുന്നത്. തെലുങ്ക്,ഹിന്ദി,തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ തമൻ എസ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി.വിശ്വപ്രസാദ് ആണ് ചിത്രം നിർമിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. ഹൊറര്‍ ആഖ്യാനത്തില്‍ പ്രഭാസിന്റെ ഗംഭീര സ്‌ക്രീന്‍ സാന്നിധ്യം പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണെന്ന് സംവിധായകൻ മാരുതി വ്യക്തമാക്കി. പ്രഭാസിനെ നായകനാക്കി ഒരു ചിത്രം നിര്‍മ്മിക്കുന്നതിന്റെ ത്രില്ലിലാണെന്ന് നിര്‍മ്മാതാവ് ടിജി വിശ്വ പ്രസാദും വ്യക്തമാക്കി.
Discussion about this post