കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലവസാനിച്ചതിന് തൊട്ടുപിന്നാലെ ഹാഷിം ആംല ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. എ.ബി ഡിവില്ലിയേഴ്സാകും പരമ്പരയിലെ അടുത്ത രണ്ട് ടെസ്റ്റുകളിലെ നായകന്.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഒന്നാമിന്നിങ്സില്‍ ആറു വിക്കറ്റിന് 629 എന്ന നിലയില്‍ ഡിക്ളയര്‍ ചെയ്തിരുന്നു. ദക്ഷിണാഫ്രിക്ക ഏഴിന് 627ല്‍ ഒന്നാമിന്നിങ്സ് ഡിക്ളയര്‍ ചെയ്യുകയായിരുന്നു. അവസാന ദിനം വെളിച്ചക്കുറവുമൂലം കളി മതിയാക്കുമ്പോള് ഇംഗ്ലണ്ട് രണ്ടാമിന്നിങ്സില്‍ ആറിന് 159 റണ്‍സെടുത്തിരുന്നു. ജോണി ബെയര്‍സ്റ്റോയും (30) മുഈന്‍ അലിയും (10) ആയിരുന്നു ക്രീസില്‍.
മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ബെന്‍സ്റ്റോക്കും ദക്ഷിണാഫ്രിക്കന്‍ നായകന് ഹാഷിം ആംലയും ഇരട്ടശതകം നേടിയിരുന്നു.
Discussion about this post