ബെംഗളൂരു: പത്താന്‍കോട്ടില്‍ വീരമൃത്യുവരിച്ച മലയാളിയായ ലെഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന് ആദരവ് പ്രകടിപ്പിച്ച് പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഇന്ത്യന്‍ ഹാക്കര്‍മാര്‍ കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ ബ്ലാക്ക് ഹാറ്റ്‌സ് എന്ന ഹാക്കര്‍ ഗ്രൂപ്പാണ് ഹാക്കിംഗിനു പിന്നില്‍. പേജില്‍ നിരഞ്ജന്റെ മകളുടെ ഫോട്ടോയും അപ്ലോഡ് ചെയ്തിട്ടുണ്ട്. പത്താന്‍കോട്ടില്‍ രക്തസാക്ഷിത്വംവരിച്ച ധീര ജവാന്മാര്‍ക്ക് ഇന്ത്യന്‍ ബ്ലാക്ക് ഹാറ്റ്‌സിന്റെ ആദരം എന്നും എഴുതിയിട്ടുണ്ട്.
പത്താന്‍കോട്ടില്‍ ജീവന്‍ ബലികഴിച്ച ജവാന്‍മാരുടെ കുടുംബത്തിന് ഇന്ത്യന്‍ ബ്ലാക്ക് ഹാറ്റ് ടീമിന്റെ ആദരം. രാജ്യത്തിന് വേണ്ടി തങ്ങളുടെ ജീവന്‍ കളഞ്ഞ ജവാന്‍മാര്‍ക്കുള്ള ആദരാഞ്ജലിയാണിതെന്നും ബ്ലാക്ക് ഹാറ്റ് എഴുതിയിട്ടുണ്ട്.
പാക് ജനതയ്ക്ക് ഒരു സന്ദേശം നല്‍കാനാണ് നിരഞ്ജന്റെ മകളുടെ ചിത്രം അപ്‌ലോഡ് ചെയ്തതെന്ന് ഹാക്കര്‍ ഗ്രൂപ്പിലെ ഒരു അംഗം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇതൊരു സൈബര്‍ യുദ്ധമല്ലെന്നും പാകിസ്ഥാനുള്ള മുന്നറിയിപ്പു മാത്രമാണെന്നും ഹാക്കര്‍ പറഞ്ഞു. പാകിസ്ഥാനില്‍ ബാര്‍ കൗണ്‍സിലിന്റേത് അടക്കം 7 വെബ്‌സൈറ്റുകളിലാണ് ഇവര്‍ നുഴഞ്ഞു കയറിയത്.
Discussion about this post