കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിനെതിരായി ദേശീയപാതയില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന സമരത്തിന്റെ കാപട്യം കേരള ജനത തിരിച്ചറിയുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി.
എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലംതല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ മുടക്കി വികസന രംഗത്ത് കേരളത്തിന്റെ മുഖച്ഛായ മാറുന്ന തരത്തില്‍ നിര്‍മ്മിക്കുന്ന ആറുവരിയുളള ദേശീയപാതയോരത്ത് ചങ്ങലപിടിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ പച്ചക്കളളം പടച്ച് വിട്ട് നടത്തുന്ന സമരത്തിന്റെ വൈരുദ്ധ്യം ജനം തിരിച്ചറിയും.
ഇത്തരത്തില്‍ നിരവധി വികസന പദ്ധതികളാണ് സംസ്ഥാനത്ത് മോദി സര്‍ക്കാര്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയില്‍ കൊണ്ടു വന്നത്. അതു കൊണ്ടുതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുളളത്. ജനദ്രോഹം മാത്രം മുഖമുദ്രയായുളള ഇടത്-വലത് മുന്നണികളെ ജനം തെരഞ്ഞെടുപ്പില്‍ ഇക്കുറി പരാജയപ്പെടുത്തും. തെരഞ്ഞെടുപ്പോടെ കേരളത്തില്‍ മാറ്റങ്ങള്‍ക്ക് നാന്ദികുറിക്കും. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുളള എന്‍ഡിഎ പ്രതിനിധിയുണ്ടാവുമെന്നും അതിനായി സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയെ ജനകീയ പദയാത്രയാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post