തൃശൂർ: കരുവന്നൂർ കേസിൽ വായ്പ അനുവദിക്കാൻ കേരള സംസ്ഥാന നിയമ വകുപ്പ് മന്ത്രി പി പി രാജീവ് സമ്മർദ്ദം ചെലുത്തി എന്ന വാർത്ത പുറത്ത് വന്നതോടെ മന്ത്രിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമമന്ത്രിയായ അദ്ദേഹത്തിന് നിയമത്തിൽ എന്തെങ്കിലും താല്പര്യമുണ്ടെങ്കിൽ രാജി വച്ച് പുറത്ത് പോകണമെന്ന് ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മറ്റാരും അല്ല സ്വന്തം സഖാക്കൾ തന്നെയാണ് പി പി രാജീവ് അടക്കമുള്ള സി പി എമ്മിന്റെ ഉന്നത നേതാക്കൾക്കെതിരെ മൊഴി കൊടുത്തത് എന്ന് മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
അതെ സമയം നിർണ്ണായക വെളിപ്പെടുത്തലുകളാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മന്ത്രി രാജീവിനും സിപിഐഎമ്മിനും മറ്റ് മുതിർന്ന സി പി എം നേതാക്കൾക്കുമെതിരെ ഇ ഡി ഹൈക്കോടതിയlൽ നടത്തിയത് . കരുവന്നൂർ ബാങ്കിൽ നlയമവിരുദ്ധ വായ്പ്പകൾ അനുവദിക്കാൻ മന്ത്രി പി.രാജീവിന്റെ സമ്മർദമുണ്ടായെന്ന് സത്യവാങ്മൂലം സമർപ്പിച്ച ഇ ഡി, 17 സി.പി.എം ഏരിയാ കമ്മിറ്റികളുടേതായി 25 രഹസ്യ അക്കൗണ്ടുകൾ കരുവന്നൂർ ബാങ്കിലുണ്ടായിരുന്നുവെന്നും വ്യക്തമാക്കി. ഈ രഹസ്യ അക്കൗണ്ടുകളിലൂടെ 100 കോടിയിലധികം അനധികൃത നിക്ഷേപം ആണ് സി.പി.എം നടത്തിയതെന്നും ഇ ഡി വെളിപ്പെടുത്തി. ഇതേത്തുടർന്നാണ് ശക്തമായ ഭാഷയിലുള്ള പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയത്
മന്ത്രി രാജീവ്, മുൻ മന്ത്രി എ. സി. മൊയ്തീൻ, മുൻ എം. പി. പി. ബിജു, നിരവധി സി. പി. എം സംസ്ഥാന ജില്ലാ ഏരിയാ ലോക്കൽ ബ്രാഞ്ച് നേതാക്കൾ ചേർന്ന് ആസൂത്രിതമായി നടത്തിയ കൊള്ളയാണ് കരുവന്നൂരിൽ കണ്ടതെന്ന് പറഞ്ഞ അദ്ദേഹം പാവപ്പെട്ട നിക്ഷേപകരെ വഞ്ചിച്ച കൊലച്ചതിയൻമാരാണ് ഇതിനെല്ലാം നേതൃത്വം നൽകിയതെന്നും ഉപ്പ് തിന്നവരെല്ലാം വെള്ളം കുടിക്കുക തന്നെ ചെയ്യും എന്നും കൂട്ടിച്ചേർത്തു
Discussion about this post